ഇറാന്‍ വനിതാ അംബാസഡറെ നിയമിക്കുന്നു

ടെഹ്റാന്‍: ഇറാനില്‍ നിന്ന് ചരിത്രം കുറിച്ചുകൊണ്ട് ഒരു വനിതാ അംബാസഡര്‍ കടന്നുവരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ആദ്യമായാണ് ഒരു വനിതാ അംബാസഡര്‍ രാജ്യത്തിനുണ്ടാവുന്നത്. ഇറാന്‍ വിദേശ ഏജെന്‍സി വക്താവ് അറിയിച്ചതാണിത്.

ഇറാനിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയായ മാസിയ അഫ്കം ആയിരിക്കും ഇറാന്റെ വനിതാ അംബാസഡര്‍. ഇവരെ എവിടെ നിയമിക്കുമെന്നുള്ള കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. 1970-ല്‍ അംബാസഡറായിരുന്ന മെഹ്രാങ്ങിസ് ഡൊലറ്റ്സാഹി ആയിരുന്നു ഇറാന്റെ ഇതിനു മുമ്പുള്ള ഏക വനിതാ അംബാസഡര്‍.

Loading...

ഇറാന്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനെയും അവിടെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെയും പറ്റി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇറാനെ നിരന്തരം പരാമര്‍ശിച്ചതിനുള്ള മറുപടിയായിട്ടാണ് ഈ പുതിയ വനിതാ അംബാസഡര്‍ നിയമനം എന്നാണ്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു.