വനിതാ ഡോക്ടറെ തുപ്പി; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അബുദാബി: വനിതാ ഡോക്ടറെ തുപ്പിയ പരാതിയില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് അബുദാബി സിവില്‍ കോടതി. ആശുപത്രിയില്‍ വെച്ച് ഡോക്ടറും രോഗിയും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് സ്ത്രീ തന്റെ ശരീരത്തിലേക്ക് തുപ്പുകയായിരുന്നുവെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നത്.

2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് ഡോക്ടര്‍ കോടതിയെ സമീപിക്കുകയുണ്ടായത്. യുഎഇയില്‍ 38 വര്‍ഷമായി ജോലി ചെയ്യുന്ന ഏറെ പരിചയ സമ്പത്തും പ്രശസ്തിയുമുള്ള ആളാണ് താനെന്ന് ഡോക്ടര്‍ പരാതിയില്‍ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു സംഭവം തനിക്ക് ഏറെ നഷ്ടമുണ്ടാക്കി. സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയാണെന്ന് നേരത്തെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിയും അദ്ദേഹം സിവില്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായി.

Loading...