തന്റെ ജോലിയിൽ വ്യക്തി സുരക്ഷയില്ല: ഹരിയാനയിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥ രാജിവച്ചു

ഹാരിയാന: സർക്കാർ ജോലി ആരുടെയും സ്വപ്നമാണ്. ഐഎഎസ് പദവിയോ?. കഠിനാധ്വാനത്തിലൂടെ ആ കസേര നേടുന്നവർ ചുരുക്കമാണ്. എത്രയോ നാളത്തെ സ്വപ്നമായിരിക്കും ഇങ്ങനെ ഒരു പദവി. പക്ഷേ ഈ ജോലിയിൽ സുരക്ഷ ഇല്ലെന്ന് വന്നാല്ലോ?. ഇങ്ങനെയൊരു സംഭവമാണ് ഹരിയാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ജോലിക്കിടയിലെ വ്യക്തി സുരക്ഷയില്ലെന്ന് കാട്ടി യുവ ഐഎഎസ് ഉദ്യോഗസ്ഥ രാജിവച്ചു. ഏവരെയും ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു ഇത്. 2014 ബാച്ചിലെ ഹരിയാന കേഡറിലെ ഉദ്യോഗസ്ഥയായ റാണി നഗറാണ് രാജി വച്ചത്. ഹരിയാന ചീഫ് സെക്രട്ടറി കേശാനി ആനന്ദ് അറോറക്കാണ് റാണി നഗറ രാജി സമർപ്പിച്ചത്.പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് റാണി.

തന്റെ സർക്കാർ ജോലിക്കിടെ സുരക്ഷ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാണി രാജി നൽകിയത്. ഇതിന് പിന്നിലൊരു സംഭവവുമുണ്ട്. ‍2018 ജൂണിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഇവര്‍ പീഡന പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാട്ടി തള്ളുകയായിരുന്നു. സർക്കാരിന്റെ ഈ നടപടിയാണ് റാണിയെ ചൊടിപ്പിച്ചത്. അതേസമയം സംഭവത്തിൽ, ഹരിയാന സര്‍ക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജെവാലെ പ്രതികരിച്ചു.
.
രാജിക്കത്തില്‍ സുരക്ഷ ഭീഷണി മൂലം ജോലിയിൽ തുടരാനാകില്ലെന്നും ഇവര്‍ പറയുന്നു. രാജിക്കത്ത് റാണി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. തങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റാണി പറയുന്നു. തന്‍റെയും ഒപ്പമുള്ള സഹോദരിയുടേയും ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. ‍ തന്‍റെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് റാണി നിരന്തരം പരാതി ഉയന്നിയിച്ചിരുന്നുവെന്ന് ചില സഹപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. യുവ ഐഎഎസ് ഓഫീസറുടെ രാജി കൂടിയായതോടെ ഹരിയാന സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതികൂട്ടിലാക്കിയി. വരും ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾക്കാക്കും ഹരിയാന സാക്ഷ്യം വഹിക്കുക.

Loading...