അയല്പക്കത്തേ 23കാരിയുടെ ഫോട്ടോ കാട്ടി വീട്ടമ്മക്ക് കല്യാണം, യുവാവിനെ പറ്റിച്ചു

പലതരം വിവാഹ തട്ടിപ്പുകളേ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാ അയപക്കത്തേ സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം കാണിച്ച അടുത്ത വീട്ടിലെ തന്നെ വീട്ടമ്മ ഒരു പയ്യനെ വളച്ചെടുത്ത് പറ്റിച്ച വാര്‍ത്തയാണിത്. കണൂര്‍ തളിപ്പറമ്പിലാണ്~ സംഭവം വിവാഹത്തിനായി അന്വേഷിച്ച് നടന്ന യുവാവ് വാടസ്പ്പിലൂടെയാണ് യുവാവുമായി അടുത്തത്. വാടസ്പ്പിലെ പ്രൊഫൈല്‍ ചിത്രം അടക്കം അടുത്ത വീട്ടിലെ 23 വയസുള്ള പെണ്‍കുട്ടിയുടേത്. വീട്ടമ്മ വാടസ്പ്പില്‍ ഈ പെണ്‍കുട്ടി എന്നു തെറ്റിദ്ധരിപ്പിച്ച് യുവാവുമായി വാടസ്പ്പില്‍ 6 മാസമായി ബന്ധം തുടരുകയായിരുന്നു. ഒടുവില്‍ അത് പ്രണയമായി വളര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്. തിരുവാര്‍പ്പ് സ്വദേശിയാണ് വീട്ടമ്മ.വീട്ടമ്മ യുവാവിനെ പ്രണയ കുരുക്കില്‍ വീഴ്ത്തി ശരിക്കും വഴി തെറ്റിക്കുക തന്നെ ആയിരുന്നു. ഒടുവില്‍ ആ പ്രണയം പൂത്തുലഞ്ഞ് 2020 ഫിബ്രവരി 16നു വിവാഹം നടത്താന്‍ ധാരണയായി. തുടന്ന് യുവാവ് പെണ്‍കുട്ടിയേ കാണാന്‍ എത്തിയപ്പോള്‍ വീട്ടമ്മ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോയി. എന്നാലും വാടസ്സ്പ്പില്‍ കാമുകീ കാമുക ബന്ധം പോലെ ഇരുവരും തുടര്‍ന്നതിനാല്‍ യുവാവ് സംശയിച്ചില്ല.

16നു തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിനു വധുവിനു സാരിയും ബ്‌ളൗസും തുണിയും ഒകെ വരന്റെ വീട്ടുകാര്‍ കുറെ വാങ്ങുകയും ചെയ്തു. മാത്രമല്ല വധുവിനണിയാനുള്ള ബ്‌ളൗസിന്റെ അളവിനായി യുവാവും കൂട്ടരും എത്തിയപ്പോള്‍ വീട്ടമ്മ കെട്ടിപൊക്കിയ നുണയുടെയും ചതിയുടേയും കഥ പുറത്ത് വരികയായിരുന്നു. മുമ്പ് വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും 2020 ജനവരി 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അതും വീട്ടമ്മ സൂത്രത്തില്‍ മുടക്കുകയായിരുന്നു.ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി. പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ അന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.

Loading...

വാഹത്തിന്റെ ഏതാനും ദിവസം മുമ്പ് ബ്‌ളൗസിന്റെ അളവു ചോദിച്ച് ചെന്നപ്പോള്‍ വീട്ടമ്മ പതറുകയായിരുന്നു. തുടര്‍ന്ന് ഇനി ഏതാനും ദിവസം മാത്രന്മേ വിവാഹത്തിനുള്ളു എന്നും പെണ്ണിനേ കണ്ടേ മതിയാകൂ എന്നും വരന്റെ വീട്ടുകാര്‍ വാശി പിടിക്കുകയായിരുന്നു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ പറയുകയായിരുന്നു.തുടര്‍ന്ന് പെണ്ണിനേ കാണാന്‍ വരനും വരന്റെ വീട്ടുകാരും വീട്ടമ്മ പറഞ്ഞ വീട്ടില്‍ എത്തി. എന്നാല്‍ അവിടെ വീട്ടമ്മ വരാതെ മുങ്ങുകയായിരുന്നു.തുടര്‍ന്ന് വരന്‍ വിഗേഷും സഹോദരിയും വധുവിന്റെ വീട്ടിലേക്ക് നേരിട്ട് തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതാ ഈ സമയത്ത് തന്നെ പെണ്‍കുട്ടിയുടെ കോള്‍ വരുന്നു. വീട്ടിലേക്ക് വരണ്ടാ എന്നും താന്‍ കോട്ടയത്താണെന്നും അമ്മക്ക് ചിക്കന്‍ പോക്‌സ് ആണെന്നും വരന്‍ വിഗേഷിനോട് വധു അറിയിച്ചു. അമ്മ ചിക്കന്‍ പോക്‌സ് പിടിച്ച് കിടക്കുന്ന വീട്ടിലേക്ക് വന്നാല്‍ രോഗം പകരും എന്നും കല്യാണം തന്നെ മുടങ്ങും എന്നും വിഗേഷിനോട് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ രണ്ടും കല്പ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ വരന്റെ ആളുകള്‍ എത്തി അന്വേഷണം നറ്റത്തിയപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. അയല്‍ പക്കത്ത അന്വേഷിച്ചപ്പോള്‍ വിഗേഷ് സ്‌നേഹിച്ച പെണ്‍കുട്ടി അയല്പക്കത്തേ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. കാര്യങ്ങള്‍ കേട്ട് പെണ്‍കുട്ടി അന്തം വീട്ടു.

തന്റെ ഫോട്ടോ കാണിച്ച് താനറിയാതെ തന്നെ പ്രണയിച്ച വിഗേഷിനോട് സോറി എന്നു പറയാനല്ലാതെ പെണ്‍കുട്ടിക്കും ഒന്നും ആകില്ലായിരുന്നു. ഏതായാലും പെണ്‍കുട്ടി അറിയാതെ ഈ പെണ്‍കുട്ടിയെ വിഗേഷ് പ്രണയിക്കുകയും വിവാഹം തന്നെ നിശചിയിക്കുകയും ചെയ്തത് എല്ലാം ഒരു സിനിമാ കഥ പോലെ തന്നെ എന്നു പറയാം.16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമായി നൂറു കണക്കിനാളുകളേയാണ് കല്യാണത്തിനു ക്ഷണിച്ചതും. ഒന്നും അറിയാത്ത പെണ്‍കുട്ടിയുടെ ചിത്രം സഹിതം അടിച്ച് കല്യാണ കുറിയും വിതരണം ചെയ്തിരുന്നു. ഏതായാലും ഇത്തരത്തില്‍ പെണ്‍കുട്ടികളേ പോലും നേരില്‍ കാണാതെ നടത്തുന്ന എല്ലാ വിവാഹ ഉറപ്പിക്കലും, ഗള്‍ഫിലിരുന്ന് നാട്ടിലിരിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്ന യുവാക്കളും ഇത് ഒരു മുന്നറിയിപ്പായി എടുക്കു