ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം;പ്രതി നാടകീയമായി കോടതിയിലെത്തി കീഴടങ്ങി

കൊച്ചി: ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒരു പ്രതി കീഴടങ്ങി. കേസിലെ അഞ്ചാംപ്രതിയായ അബ്ദുള്‍ സലാമാണ് ഇന്ന് കോടതിയില്‍ കീഴടങ്ങിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാള്‍ മാധ്യമങ്ങോട് പറഞ്ഞത് ഇങ്ങനെയാണ്. ഇനി പുറത്ത് നിന്നിട്ട് കാര്യമില്ലെന്നും അതിനാലാണ് കീഴടങ്ങാന്‍ തീരുമാനിച്ചത് എന്നുമാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇതോടെ കേസില്‍ പൊലീസിന്റെ പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി.ഇതുവരെ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നാല് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കൊച്ചി മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷമാണ് പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Loading...

ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.എന്നാല്‍ ഈ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്. ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെയാണ് യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണ് ഉള്ളതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ഇനിയും മുഖ്യപ്രതികള്‍ കീഴടങ്ങാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.