ലയനം പാളിയതിനു പിന്നാലെ മാണിക്ക് ജോസ് കെ. മാണിയുടെ ശകാരം, തമ്മിലടിക്കുന്നു, മാണിയും മകനും പിളർപ്പിലേക്കോ

കോട്ടയം: സിപിഎം ലയനത്തിൽ അടി തെറ്റിയതോടെ മാണിയെ കണക്കിനു ശകാരിച്ച് ജോസ് കെ. മാണി. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ മകൻ മാണി അച്ചനിട്ട് കണക്കിനു കൊടുത്തുവെന്നാണ് കേരളാ കോൺഗ്രസിലെ അണിയറ സംസാരം. ഇന്ന് വൈകിട്ട് നടക്കുന്ന കേരളാ കോൺഗ്രസ് നേതൃയോഗത്തിൽ ജോസ് കെ. മാണി പങ്കെടുക്കും. യുഡിഎഫുമായി അകലം പാലിച്ചിരുന്ന കേരളാ കോൺഗ്രസിനെ എൽഡിഎഫ് പാളയത്തിലെത്തിക്കാനുള്ള കരുക്കൾ നീക്കിയിട്ടാണ് ജോസ് കെ. മാണി ലണ്ടനിലേക്ക് വിമാനം കയറിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപേ സിപിഎമ്മുമായി ബന്ധം തുടങ്ങിയിരുന്നെങ്കിലും സംസ്ഥാന വ്യാപകമായി മുന്നണിയിലേക്കുള്ള കൂടുമാറ്റത്തിനു കോട്ടയം തിരഞ്ഞെടുപ്പിൽ വഴി മരുന്നിടാനായിരുന്നു നീക്കം. ഇതിനായി ചില മാധ്യമ പ്രവർത്തകരെയും ചട്ടം കെട്ടി. പിണറായിയും കോടിയേരിയുമായി ചർച്ചകളും നടത്തിയിട്ടാണ് ജോസ് കെ. മാണി യാത്ര പുറപ്പെട്ടത്. എന്നാൽ തിരിച്ചെത്തിയപ്പോഴേക്കും അഛൻമാണി സർവവും കുളമാക്കി.

അഛൻമാണിയുടെ വിസ്വസ്തരായ പി.ജെ. ജോസഫ് ഉൾപ്പെടെയുള്ളവരെ കൈയിലെടുക്കാനും ജോസ് കെ. മാണി നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉൾപ്പെടെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതായിരുന്നു മാണിയടെ നിലപാടുകൾ. കോട്ടയം തിരഞ്ഞെടുപ്പ് വാർത്ത പുറത്തു വന്നതുമുതൽ മാണി നടത്തിയ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് ജോസഫിനെയും സംഘത്തെയും കുഴപ്പിച്ചതെന്നും മാധ്യമങ്ങൾ വാർത്ത തിരിച്ചു വിടാൻ കാരണമായതെന്നുമാണ് ജോസ് കെ. മാണി ആരോപിക്കുന്നത്.

ബിജെപിയുടെ കേന്ദ്ര മന്ത്രി സ്ഥാനം വരെ ഓഫർ ലഭിച്ചിട്ടും മാണിയുടെ നിർദേശത്തെ തുടർന്നാണ് ജോസ് കെ. മാണി ഇത് വേണ്ടെന്നു വച്ചത്. പാർട്ടിയെ ദേശീയ തലത്തിലേക്ക് വളർത്തുന്നതിനായി എന്തു സഹായവും തരാമെന്നും ബിജെപി നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും വേണ്ടെന്നു വച്ചത് ഉമ്മൻചാണ്ടിയും മാണിയും തമ്മിലുള്ള കൂട്ടുകെട്ടു കണ്ടിട്ടാണ്.

എന്നാൽ ഇപ്പോൾ കടിച്ചതും പോയി പിടിച്ചതും പോയി എന്നതായി അവസ്ഥ. യുഡിഎഫും എൽഡിഎഫും കൈ മലർത്തിയതോടെ മാണി കോൺഗ്രസ് പെരുവഴിയിലുമായി. ഇതാണ് ജോസ് കെ. മാണിയെ ചൊടിപ്പിച്ചതത്രേ. മകനോടുള്ള അമിത സ്നേഹത്തിലാണ് ഇപ്പോഴും കെ.എം. മാണി. എന്നാൽ അവസരവാദ രാഷ്ട്രീയവും അധികാരവും തന്നെയാണ് ജോസ്. കെ. മാണിക്ക് പ്രിയം. ഇന്നു വൈകി്ട്ട് നടക്കുന്ന നേതൃ യോഗത്തിൽ ജോസ് കെ. മാണി അഛനെതിരെ നിലപാടെക്കുമോ എന്നും ആശങ്കയുണ്ട്.

Top