സിനിമാ നടി ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കേസുമായി നിര്‍മാണക്കമ്പനി

പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രുതിഹാസനെതിരേ നിയമനടപടികളുമായി നിര്‍മാതാക്കളായ പിക്ചര്‍ ഹൗസ് മീഡിയ രംഗത്ത്. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ പോലീസിന്റെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നു ശ്രുതി. കൂടുതല്‍ പ്രതികരിക്കാനും ശ്രുതി തയ്യാറായില്ല. അവരുടെ പുതിയ ചിത്രത്തില്‍ നിന്നു യാതൊരു അറിയിപ്പും കൂടാതെ ശ്രുതി പിന്മാറിയതാണ് നടപടിക്കൊരുങ്ങാന്‍ കാരണം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയും തമിഴ് താരം കാര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി ശ്രുതിഹാസനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ യാതൊരു അറിയിപ്പും കൂടാതെ ഡേറ്റ് ക്ലാഷിന്റെ കാരണത്താല്‍ ശ്രുതി ചിത്രത്തില്‍ നിന്നു പിന്മാറിയെന്ന് നിര്‍മാണ കമ്പനി വക്താക്കള്‍ പറയുന്നു.

എന്നാല്‍ ഡേറ്റിന്റെ കാര്യം ശ്രുതിയുമായി ചര്‍ച്ച ചെയ്തതാണെന്നും ഷൂട്ടിംഗ് ഷെഡ്യൂളും താരത്തിന് നേരത്തെ നല്‍കിയിരുന്നെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ സാഹചര്യ ത്തില്‍ ശ്രുതിയുടെ അഭാവം ചിത്രത്തെ സാമ്പത്തികമായി ബാധിക്കുമെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വെറുമൊരു ഇമെയില്‍ മാത്രം അയച്ചാണ് ചിത്രത്തില്‍ നിന്നു പിന്മാറുകയ ാണെന്ന കാ ര്യം ശ്രുതി അറിയി ക്കുന്ന ത്. ശ്രുതി യുടെ ഇത്തരം നിലപാ ടിനെതിരേ നിയമപര മായി തന്നെ മുന്നോട്ടു പോകാനാണ് ഇവരുടെ പിക്ചര്‍ ഹൗസ് മീഡിയയുടെ തീരുമാനം.

Loading...