Entertainment Top Stories

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

“Lucifer”

32 അവാര്‍ഡില്‍ 28 അവാര്‍ഡും പുതുമുഖങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

ഇത്തവണ കൊല്ലത്തുവെച്ചാണ് അവാ‍ര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല.

മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം
മികച്ച ബാലതാരങ്ങള്‍- നക്ഷത്ര, മാസ്റ്റര്‍ അഭിനന്ദ്

കലാമൂല്യമുള്ള ജനപ്രിയ സിനിമ- രക്ഷാധികാരി ബൈജു

മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശേരി
മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍

സ്വാഭാവ നടി- പോളി വല്‍സണ്‍
മികച്ച കഥാകൃത്ത് – എം എ നിഷാദ്
മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍

പുതുമുഖ സംവിധായകന്‍- മനേഷ് നാരായണന്‍

സംഗീത സംവിധായകന്‍- എംകെ അര്‍ജുനന്‍

ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്‍)ക്കാണ്.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തിൽ ജൂറി അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതിൽ മികച്ച 20–21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്ക്രീനിങ് കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അതീവ രഹസ്യമായാണു നടത്തിയത്.

Related posts

സൂക്ഷിക്കുക, യു.എ.ഇയില്‍ നിങ്ങളും സാമ്പത്തിക കുറ്റവാളിയാകാം. പണം ചിലവിടുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

subeditor

കല്യാണത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു…

subeditor10

സിപിഐയ്ക്കും,പോലീസിനും സിപിഎമ്മിന്റെ കടുത്ത വിമര്‍ശനം

48 കാരിക്കു ക്രൂര പീഡനം, പ്രതി അറസ്റ്റല്‍, മാറിടത്തിലും, രഹസ്യ ഭാഗത്തും മാരകമായ മുറിവ്

special correspondent

ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുട്ടൻ പണി കൊടുത്ത് ഫേസ് ആപ്പ്

subeditor10

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അനൂപ് എന്റെ കഴുത്തില്‍ താലിചാര്‍ത്തിയത്; വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായെങ്കിലും ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ല- അഞ്ജു ജോസഫ്

main desk

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

800 കോടിയുടെ തട്ടിപ്പ് പിടിയിലായ കോത്താരിയെ സിബിഐ ചോദ്യം ചെയ്യുന്നു

കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ ആക്രമണം; വി മുരളീധരനെ കൊലപ്പെടുത്താൻ ശ്രമിച്ചു: പ്രധാനമന്ത്രി

ഓര്‍ത്തഡോക്‌സ് സഭാ പീഡനം: വൈദികര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ദേശീയ വനിതാ കമ്മീഷന്‍; നടന്നത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണം

നിധിന്റെ മരണത്തിനു പിന്നില്‍ വില്ലന്‍ ബാബുരാജ് ആണോ എന്ന് അന്വേഷിക്കുമെന്നു പോലീസ്

രാജ്യസഭാ സീറ്റ് നല്‍കാവുന്ന ആറ് നേതാക്കളുടെ പേര് നിര്‍ദേശിച്ച് പി.ജെ.കുര്യന്‍; കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്നും രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി