ഓഡീഷന്റെ പേരിൽ തട്ടിപ്പ്; ആളുകളെ വിളിച്ച് വരുത്തി പറ്റിച്ചതായി പരാതി

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ സിനിമാ ഓഡീഷന്റെ പേരിൽ ആളുകളെ വിളിച്ച് വരുത്തി പറ്റിച്ചതായി പരാതി. കബളിപ്പിക്കപ്പെട്ട നൂറോളം പേരാണ് പോലീസിൽ പരാതി നൽകിയത്. ‘അണ്ണാ ഭായി’ എന്നാണ് സിനിമയുടെ പേരെന്നും, ചിത്രത്തിന്റെ ഓഡീഷൻ ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടക്കുമെന്നുമാന്നായിരുന്നു പരസ്യം.

പരസ്യം കണ്ടവരാകട്ടെ പറഞ്ഞ സ്ഥലത്ത് ഓഡീഷനിൽ പങ്കെടുക്കാനും എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ആളുകൾ ഓഡിഷനായി ഈ ഹോട്ടലിലേക്ക് എത്തിയിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് വന്നവർ കബളിപ്പിക്കപ്പെട്ടു.

Loading...

സിനിമയിലേക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്നും, അതിനാൽ 10ാം തിയതി വരെ ഓഡീഷൻ നടക്കുമെന്നും ഇതിൽ പറയുന്നു. അണ്ണാഭായ് ഓഡീഷൻ എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടായിരുന്നു. സംവിധായകനാണെന്ന് പറഞ്ഞ് ഒരാൾ ഇവരിൽ പലരിൽ നിന്നും പണം വാങ്ങിയതായും പരാതിയുണ്ട്.