കോവിഡ് 19: 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്ബ് സൗജന്യമായി നല്‍കും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്‌ബോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം.അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.

Loading...

ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഉടന്‍ നല്‍കും. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ അക്കൗണ്ടില്‍ ഈ പണം നിക്ഷേപിക്കും. 8.69 കോടി കര്‍ഷകര്‍ക്ക് ഇത് ലഭിക്കും. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. രണ്ട് തവണകളായിട്ടായിരിക്കും ഈ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക
വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി.

ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവര്‍ക്ക് മൂന്നു മാസത്തേക്ക് എല്‍പിജി സിലിണ്ടര്‍ സൗജന്യം. 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേത് സര്‍ക്കാര്‍ അടയ്ക്കും. 100 ജീവനക്കാര്‍ വരെയുള്ള കമ്ബനികളിലെ ഇ.പി.എഫ് വിഹിതമാണ് നല്‍കുക. പി.എഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നിര്‍മ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയില്‍ നിന്ന് നിര്‍മ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് ആശ്വാസ ധനം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം.അഞ്ച് കിലോ അരിയോ ഗോതമ്ബോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം.അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക.ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.