ഓൺലൈനായി വാങ്ങിയ ഭക്ഷണത്തിൽ നാൽപത് പാറ്റകൾ

ഓൺലൈനിൽ വാങ്ങിയ ഭക്ഷണം തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. 40 ഓളം ചത്ത പാറ്റകളാണ് ഭക്ഷണത്തിൽ ഉണ്ടായിരുന്നത്. ചൈനയിലാണ് സംഭവം. ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് ഓൺലൈൻ ആപ് മുഖേന ഭക്ഷണം ബുക്ക് ചെയ്തത്.

ഭക്ഷണ പായ്ക്കറ്റ് തുറന്നപ്പോൾ ആദ്യം ഒരു പാറ്റയെ കണ്ടു. സംശയം തോന്നി വീണ്ടും തുറന്നതോടെയാണ് കൂടുതൽ പാറ്റകളെ കണ്ടത്. തുടർന്ന് ഒരു ടിഷ്യു പേപ്പറിൽ പാറ്റകളെ നിരത്തി വീഡിയോ ഷൂട്ട് ചെയ്ത് ഇവർ ലോകത്തെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.