മാസ്‌ക് ധരിക്കാതെ വീടിന്റെ ഉമ്മറത്തിരുന്നു,ആളിനെ വിളിച്ചിറക്കി പൊലീസ് പിഴയിട്ടു, സംഭവം കോട്ടയത്ത്

കോട്ടയം: വീടിന്റെ ഉമ്മറത്തിരുന്നയാളെ മാസ്‌ക്കില്ലെന്ന് കാട്ടി പൊലീസ് പിഴയടക്കാന്‍ ആവശ്യപ്പെട്ടു. കോട്ടയത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.വീടിന്റെ ഉമ്മറത്തിരുന്നയാളെ പൊലീസ് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. ശേഷം ഇയാളോട് പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പിഴ അടക്കാന്‍ തയ്യാറായില്ല. ബിഎസ്എന്‍എല്‍ ജീവനക്കാരായ കണിയാംപറമ്പില്‍ കെ.കെ ബാലചന്ദ്രനോടാണ് പൊലീസ് ഇത്തരത്തില്‍ പിഴ അടക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബാലചന്ദ്രന്‍ പിഴ അടക്കാന്‍ തയ്യാറായില്ല.

പോലീസും റവന്യു ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം റോഡരികിലെ വീട്ടിൽനിന്നു ബാലചന്ദ്രനെ വിളിച്ചിറക്കി പിഴ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിഴ അടക്കാൻ തയ്യാറാക്കാത്തിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. പിന്നീട് സ്റ്റേഷനിൽ എത്തി പിഴയടക്കാൻ പറഞ്ഞെങ്കിലും തുക അടച്ചില്ല. പ്രദേശത്തെ മറ്റ് പല ആളുക്കൾകും ഇതെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ ബാലചന്ദ്രൻ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

Loading...