വാഹന ഉടമകള്‍ക്കൊരു സന്തോഷ വാര്‍ത്ത; അമിത പിഴ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി

വിവിധ ആര്‍ടിഒ സേവനങ്ങള്‍ക്കുള്ള അപേക്ഷ വൈകിയാലുള്ള അമിത പിഴ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി. അപേക്ഷ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ പിഴയെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഉത്തരവാണ് ഗതാഗത കമ്മീഷണര്‍ ഒഴിവാക്കിയത്.

ഇനി മുതല്‍ മുമ്പുണ്ടായിരുന്ന അതേ തുക തന്നെ പിഴയായി നല്‍കിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് മാസം 100 മുതല്‍ 200 വരെയായിരുന്നു വാഹന രജിസ്ട്രേഷനുള്‍പ്പെടെ അധികമായി നല്‍കേണ്ടിയിരുന്ന തുക.

Loading...

വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നെസ്, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളിലാണ് വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വച്ച് പഴ ഈടാക്കിയിരുന്നത്.

ഇങ്ങനെ അധിക തുക ഈടാക്കുന്നത് നിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.