കൊവിഡ് രോഗികള്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ തീപിടിത്തം;രണ്ട് രോഗികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

മധ്യപ്രദേശ് : കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വന്‍ തീപിടുത്തം. രണ്ട് രോഗികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അഗ്‌നിശമനസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സ്ഥിതി നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍ അറിയിച്ചു.ഉച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. ഗ്വാളിയറിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ജെയ്രോഗ്യ ആശുപത്രിയിലാണ് സംഭവം. മൂന്നാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടിച്ചത് . വാര്‍ഡിലുണ്ടായിരുന്ന ഏഴ് രോഗികളെ ഉടന്‍തന്നെ മറ്റ് മുറികളിലേക്ക് മാറ്റി. ഇതിനിടയിലാണ് രണ്ട് രോഗികള്‍ക്ക് ഗുരുതുമായി പൊള്ളലേറ്റത്.

Loading...