കണ്ണൂര്‍: പോലീസ് ഡംപിങ് യാര്‍ഡിലുണ്ടായ തീപിടിത്തത്തിൽ 200-ഓളം വാഹനങ്ങള്‍ കത്തി നശിച്ചു. തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡിലാണ് ഇന്ന് ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്
സ്ഥലത്ത് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തെ പറമ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു.
Loading...
വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാര്‍ഡില്‍ കൂട്ടിയിരിട്ടിരുന്നത്. പ്രദേശത്ത് കനത്ത പുക നിറഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്പ്– ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.