അബുദാബിയില്‍ 30 നില കെട്ടിടത്തിൽ തീ പടര്‍ന്നു

അബുദാബിയില്‍ അല്‍ സാഹിയ ഏരിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ക്ക് പരിക്ക്. അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഔദ്യോഗിക സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പരിശോധിക്കാവൂ എന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...