മുംബൈ ആശുപത്രിയില്‍ തീപിടുത്തം; നാല് മരണം

താനെ: മുംബൈയിലെ ആശുപത്രിയില്‍ വീണ്ടും തീപിടുത്തം. താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപടകടം ഉണ്ടായത്. തീപിടുത്തത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 4 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു.

ഐ സി യുവിലെ 7 രോഗികളടക്കം 17 ലധികം രോഗികളെ സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.മുംബൈയില്‍ ഇതൊരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിക്ക് തീപിടിച്ച് ഐസിയുവിലുണ്ടായിരുന്ന 14 രോഗികള്‍ മരിച്ചു. നേരത്തെ ഓക്‌സിജന്‍ ലീക്കേജിലൂടെ രോഗികള്‍ മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

Loading...