ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിൽ തീപിടിത്തം

ഒമാനിൽ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ തുറസ്സായ പ്രദേശത്ത് തീപിടിത്തമുണ്ടായി. നിസ്വ വിലായത്തിലെ പുല്‍മേട്ടിലാണ് തീ പടര്‍ന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അഗ്നിശമന സേന സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

Loading...