അബുദാബിയിലുണ്ടായ തീപ്പിടിത്തത്തിൽ 19 പേർക്ക് പരിക്ക്

വെള്ളിയാഴ്ച ഉച്ചയോടെ അൽ സാഹിയ പ്രദേശത്തെ മുപ്പതുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 19 പേർക്ക് പരിക്കേറ്റു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അബുദാബി പോലീസും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു.

വൻ നാശനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് കണക്കുകൂട്ടൽ. ഔദ്യോഗിക സ്രോതസ്സിൽനിന്നുള്ള വിവരങ്ങൾ മാത്രമേ പരിശോധിക്കാവൂ എന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അബുദാബിയിൽ അടുത്തിടെ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ മൂന്നുപേർ മരിക്കുകയും നൂറിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Loading...