പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ തീപ്പിടിച്ചു

തിരുവനന്തപുരം: റൺവേയിലെത്തിയ പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപ്പിടിച്ചു. റൺവേയുടെ സമീപത്തെ പുൽത്തകിടിയിൽ തീപിടിക്കുകയായിരുന്നു. റൺവേയിലെത്തിയ പക്ഷികളെ ഓടിക്കാൻപടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടൻതന്നെ വിമാനത്താവളത്തിലെ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.