Featured International

കാനഡയെ അഗ്നി വിഴുങ്ങുന്നു; കാട്ടുതീ നഗര പ്രദേശങ്ങളിലേക്കും പടര്‍ന്നു

ഫോര്‍ട്ട് മക്റെ: കാനഡയിലെ ഫോര്‍ട്ട മക്‌റെയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. പെട്രോളിയം മേഖലയാണ് ഫോര്‍ട്ട മക്‌റെ. ഇവിടെ നിന്നും നിത്യഹരിത വനാന്തര പ്രദേശങ്ങളിലേക്കും നഗര പ്രദേശങ്ങളിലേക്കും കാട്ടു തീ പടര്‍ന്നു കഴിഞ്ഞു. പുകയും പൊടിപടലങ്ങളും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.

canada

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ അഗ്‌നി ശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും താപനില വര്‍ധിക്കുന്നതും അതി ശക്തമായ കാറ്റും തീയണക്കുന്നതിനെ തടസ്സപ്പെടുത്തുന്നു.

നഗര ഭാഗങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുന്ന തീയില്‍ എണ്‍പത്തി എട്ടായിരത്തിലധികം പേര്‍ നഗരം ഉപേക്ഷിച്ച് പോയതായി കണക്കാക്കുന്നു. നഗരത്തില്‍ ഒറ്റപ്പെട്ടു പോയവരെ ഹെലികോപ്റ്ററുപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്. ഇതു വരെ ആളപായം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.

fire-2

ഇതു വരെ രണ്ട് ലക്ഷത്തോളം ഹെക്ടര്‍ ഭൂപ്രദേശം കാട്ടു തീയില്‍ കത്തി നശിച്ചു. അടുത്ത ദിവസങ്ങളിലൊന്നും തന്നെ പ്രദേശത്ത് മഴ പെയ്യില്ലെന്ന കാലവസ്ഥാ പ്രവചനവും ജനങ്ങളെ ആശങ്കയിലാക്കുന്നു.. തീ പടര്‍ന്നു പിടിച്ചതോടെ കാനഡയിലെ എണ്ണ ഉത്പാദനത്തിന്റെ നാലിലൊന്നും നിര്‍ത്തി വെച്ചിരിക്കുകയാണ്.

Related posts

സൗദിയിലെ പല പ്രമുഖ കമ്പനികളും പ്രതിസന്ധിയിൽ, വൻകിട കരാർ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നു

subeditor

ധോണിയുടെ കുളി സീൻ വൈറലാകുന്നു, പുറകിൽ നിന്നും കണ്ടാൽ ബാഹുബലിയേപോലെ എന്ന്

subeditor

30 വര്‍ഷമായി ഉറങ്ങാന്‍ കഴിയാതെ ഈ മനുഷ്യന്‍

subeditor12

സ്വാതന്ത്ര ദിന ഓഫര്‍: 399 രൂപയ്ക്ക് വിമാന യാത്രാ സൌകര്യമൊരുക്കി സ്പൈസ് ജെറ്റ്!

Sebastian Antony

140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാൾക്ക് പുതുജീവൻ നൽകിയ മലയാളി ദമ്പതികള്‍ക്ക് അബുദാബി പോലീസിന്റെ ആദരം

ഓസ്ട്രേലിയയിലേക്ക് കൂടുതൽ വൈദീകർക്കായി മെൽ ബൺ രൂപത സെമിനാരി തുടങ്ങുന്നു

subeditor

ദുബൈയിൽ 300കോടി ദിർ ഹം മുടക്കി നാലാം തലമുറ സ്റ്റേഡിയം നിർമ്മിക്കുന്നു.

subeditor

ഭൂപടം തെറ്റായി അച്ചടിച്ചു; ഒമാനില്‍ നോട്ടുപുസ്തകം നിരോധിച്ചു

ചൈനീസ് പട്ടാളം യുദ്ധത്തിന് ഒരുങ്ങുന്നു; പ്രസിഡന്റ് നിര്‍ദേശം നല്‍കി

പ്രവാസികളെ വീഡിയോ ചാറ്റ് കെണിയില്‍ കുടുക്കാന്‍ വന്‍സംഘം ! തട്ടിപ്പിന്റെ പുതിയരീതി ഇങ്ങനെ

pravasishabdam online sub editor

തടവുകാരായി പിടിക്കപ്പെട്ടവരെ ബലാത്സംഗം, മര്‍ദ്ദനം, പട്ടിണിയിടല്‍; അട്ടിമറിക്ക് ശ്രമിച്ചവര്‍ക്ക് തുര്‍ക്കി ഭരണകൂടത്തിന്റെ ക്രൂരത

subeditor

അഞ്ചു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് വീസ നിഷേധിച്ചു

Leave a Comment