ദുബായ്: ദുബായില്‍ കാറിനു തീപിടിക്കുകയും തുടര്‍ന്ന് പെട്രോള്‍ പമ്പിലേക്ക് പടര്‍ന്നു കയറുകയും ഉണ്ടായി. അല്‍‌-ഖുദസ് സ്‌ട്രീറ്റിലുള്ള ഏനോക്ക് പെട്രോള്‍ പമ്പില്‍ ആണ് തീപിടിത്തം ഉണ്ടായത്. പത്തുമിനിട്ടു സമയം കൊണ്ട് തീയണക്കുവാന്‍ കഴിഞ്ഞുവെന്നും ആര്‍ക്കും പരുക്കുകളില്ലെന്നും പോലീസ് അറിയിച്ചു.