തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം;അഞ്ച് മരണം

പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം. തമിഴ്‌നാട്ടിൽ വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി പടക്ക നിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം. അഞ്ച് തൊഴിലാളികളാണ് മരിച്ചത്.അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. കെട്ടിടം തകർന്നു. കൂടുതൽ തൊഴിലാളികൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.