ഫിറോസ് കുന്നംപറമ്പിൽ ഒരിക്കൽ കൂടി സഹായം അഭ്യർഥിച്ച് രംഗത്ത്

ഫിറോസ് കുന്നംപറമ്പിൽ ഒരിക്കൽ കൂടി സഹായം അഭ്യർഥിച്ച് രംഗത്ത് എത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തകനായ ഫിറോസ് ഇക്കുറി രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് സഹായം അഭ്യർഥിച്ച് എത്തിയിരിക്കുന്നത്. നേരത്തെ ഇതേ കുട്ടികൾക്ക് വേണ്ടി വീഡിയോ ചെയ്തിരുന്നു എന്നും ധാരാളം സഹായം ലഭിച്ചിരുന്നു എന്നും ഫിറോസ് പറയുന്നു.

എന്നൽ കുട്ടികളുടെ അവസ്ഥ വീണ്ടും മോശമായി. ഇരു കുട്ടികളും കരൾ മാറ്റിവെക്കൽ ശ്ത്രക്രിയക്ക് വിധേയൻ ആയവരാണ്.

Loading...

മാസങ്ങൾക്ക് മുൻപ് ഹന ഫാത്തിമ എന്ന കുട്ടിയുടെ കരൽ മാറ്റി വേക്കാനായി സഹായം തേടി ഫിറോസ് വീഡിയോ ചെയ്തിരുന്നു.എന്ന് 93 ലക്ഷം രൂപ ആണ് ലഭിച്ചത്. അതിൽ നിന്നും അവർക്ക് അന്ന് ആവശ്യമായ 35 ലക്ഷം രൂപ കൊടുത്തു.

മുഹമ്മദ് റബീക് എന്ന കുട്ടിയ്ക്ക് വേണ്ടി ഏഴുമാസം മുൻപ് ഫിറോസ് സഹായം ചോദിച്ചിരുന്നു. അന്ന് 40 ലക്ഷം രൂപ ലഭിച്ചു. അതിൽ 28 ലക്ഷം രൂപ ചികിൽസയ്ക്ക് െകാടുത്തിരുന്നു. ബാക്കി വന്ന തുക മറ്റ് രോഗികൾക്കായി കൊടുത്തതായും ഫിറോസ് പറയുന്നു.

എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ കുട്ടികൾക്ക്‌ വേണ്ടിയാണ് ഫിറോസ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ചികിൽസയ്്ക്ക് പണമില്ലാത്തത് കൊണ്ട് കുടുംബം വീണ്ടും ഫിറോസിനെ സമീപിക്കുകയായിരുന്നു. ഇൗ കുട്ടികളുടെ ചികിൽസയ്ക്കുള്ള പണം കൂടി ലഭിച്ചാൽ ചാരിറ്റി നിർത്തുമെന്നും ഫിറോസ് വിഡിയോയിൽ പറയുന്നു.

നേരത്തെ ഫിറോസ് കുന്നം പറമ്പിൽ, സാമൂഹ്യ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പൊൾ മറ്റ് ചില വെളിപ്പെടുത്തൽ നടത്തി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നു. തന്നെ കുടുക്കാൻ ശ്രമിക്കുന്നതും തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതും കേരളത്തിലെ ചില ചാരിറ്റി പ്രവർത്തകർ തന്നെ ആണെന്ന് ഫിറോസ് പറയുന്നു. ചാരിറ്റി മേഖലയിലുള്ള വ്യക്തികൾ പങ്കെടുത്ത ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഫിറോസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അക്കൗണ്ടിലേക്കെത്തുന്ന പണം തന്നെ ലക്ഷ്യം വച്ച് ഒട്ടേറെ പേർ ഇൗ ചാരിറ്റിമേഖലയിൽ പ്രവർത്തിക്കുന്നു. ഒരു രോഗിക്ക് നൽകിയ പണത്തിൽ നിന്നു പോലും പങ്കുപറ്റുന്ന ചിലർ നമുക്ക് ഇടയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കള്ളക്കേസിലും പെണ്ണുകേസിലും തന്നെ കുടുക്കി ഇൗ മേഖലയിൽ നിന്നും ഒഴിവാക്കാൻ ചാരിറ്റിമേഖലയിലെ ചിലർ ശ്രമിച്ചു. ഒരു കാര്യം തുറന്നു പറയാം, ചാരിറ്റി പ്രവർത്തകന്റെ യഥാർഥ ശത്രു അതേ ചാരിറ്റി ചെയ്യുന്ന മറ്റൊരുത്തനാണ്. തിരുവനന്തപുരത്ത് ഒരു കുട്ടിയുടെ ചികിൽസയ്ക്ക് സഹായിക്കണം എന്ന അഭ്യർഥിച്ച് ഒരാൾ വന്നു. ഞാൻ പോയി സ്ഥിതി കണ്ടു സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിഡിയോ ചെയ്തു. അവർക്ക് അതിനുള്ള പണവും ലഭിച്ചു. എന്നാൽ ഞാൻ പോയ ശേഷം ആ തുകയിൽ നിന്നും 1,75000 രൂപ കമ്മിഷൻ പറഞ്ഞ് ഒരാൾ തട്ടിയെടുത്തു. ഞാൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. എന്നിട്ട് അയാൾ വിഡിയോ ചെയ്തു. അയാളുടെ ഇടപെടലിലാണ് ഇത്ര തുക കിട്ടിയത് എന്ന തരത്തിൽ. അങ്ങനെ ചാരിറ്റി പ്രവർത്തനത്തിൽ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കമ്മിഷൻ ഇനത്തിൽ കൂടെനിൽക്കുന്നവർ നമ്മളറിയാതെ ചൂഷണം ചെയ്യുകയാണ്. പക്ഷേ പഴി വരുന്നത് എന്റെ പേരിലും. അങ്ങനെ ഞാൻ കള്ളനും കൊള്ളക്കാരനുമായി. ഇനി വയ്യ എന്ന് തോന്നിതുകൊണ്ടാണ് പിൻവാങ്ങിയതെന്നും ഫിറോസ് വ്യക്തമാക്കി.

മൂന്നുലക്ഷം രൂപ മതി കിഡ്നി മാറ്റിവയ്ക്കാൻ എന്നു പറഞ്ഞ് പലരും രംഗത്തെത്തി. അത്തരത്തിൽ മൂന്നുലക്ഷം രൂപ മാത്രം മുടക്കി കിഡ്നി മാറ്റിവച്ചു തിരിച്ചെത്തിയ ഒരാളെയെങ്കിലും കാട്ടിത്തരമോ? മരുന്ന് ആശുപത്രി ചെലവ് എല്ലാം കൂടി 3 ലക്ഷത്തിന് നടത്തിയ ആരെങ്കിലുമുണ്ടോ?. നടക്കില്ല എന്ന് അറിയാമായിരുന്നിട്ടും. ഒപ്പം പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തകർ പോലും അന്നൊന്നും ഒരു വാക്കുപോലും മിണ്ടിയില്ല. ആ കല്ലേറും എനിക്കായിരുന്നു. ഫിറോസ് പറഞ്ഞു.