ടോക്യോ ഒളിംപിക് വില്ലേജിൽ ആദ്യമായി കൊവിഡ് ബാധ; ആശങ്കയോടെ കായിക ലോകം

ഒളിംപിക്സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒളിംപിക് വില്ലേജിനുള്ളില് ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ സംഘാടക ചുമതലയുള്ളയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ടോക്യോ ഒളിംപിക്സ് സി.ഇ.ഒ തോഷിറോ മുട്ടോ പ്രതികരിച്ചു. കൊവിഡ് സ്ഥിരീകരിച്ചയാളെ ഉടന് തന്നെ ക്വാറന്റൈനില് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒളിംപിക്സ് ആരംഭിക്കുന്നതിന് മുമ്പ് സംഘടിപ്പിച്ച സ്ക്രീനിങ് ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരണം. കൊവിഡ് സ്ഥിരീകരിച്ചയാളെ ഉടന് തന്നെ ക്വാറന്റൈനില് പ്രവേശിപ്പിച്ചു.

2020ൽ നടക്കേണ്ട ഒളിംപിക്സാണ് ലോകമാകെ പടർന്നുപിടിച്ച കൊവിഡ് മഹാമാരി മൂലം നീട്ടിവെച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒളിംപിക്സ് പിന്നീടത്തേക്ക് പുനക്രമീകരിക്കുന്ന സാഹചര്യമുണ്ടായത്. നേരത്തെ മഹായുദ്ധങ്ങളുടെ കാലത്ത് ഒളിംപിക്സ് റദ്ദാക്കിയിരുന്നു, കൊവിഡ് മഹാമാരിക്കിടയിലും ഇത്തരമൊരു അന്താരാഷ്ട്രപരിപാടി സംഘടിപ്പിക്കുന്നതിനെതിരെ നോ ഒളിംപിക്സ് ക്യാംപയിൻറെ ഭാഗമായി ടോക്യോ നഗരത്തിലെങ്ങും പ്രതിഷേധം അലയടിച്ചിരുന്നു. എന്നാൽ ഒളിംപിക്സ് രാജ്യത്തെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുമെന്നായിരുന്നു സർക്കാർ വാദം.2021 ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ട് വരെയാണ് ടോക്യോ നഗരത്തിൽ ഒളിംപിക്സ് അരങ്ങേറുക. 33 കായിക വിഭാഗങ്ങളിലായി 339 മത്സരയിനങ്ങളിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പതിനൊന്നായിരത്തോളം കായികതാരങ്ങൾ മാറ്റുരയ്ക്കും.

Loading...