തമിഴ്‌നാട്ടില്‍ ആദ്യ കൊറോണ മരണം; രാജ്യത്ത് മരണം 11 ആയി

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. ഇന്ന് തമിഴ്‌നാട്ടില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടിലെ ആദ്യ കൊറോണ മരണമാണിത്. 54 കാരനാണ് മരണപ്പെട്ടത്. അതേസമയം രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 606 ആയി. 42 പേരാണ് രോഗമുക്തരായത്. 553 പേരാണ് ഇതുവരെ ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ടയിലാണ്. അതിന് ശേഷം കേരളത്തിലാണ് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിലെ അനാവശ്യയാത്ര തടയാന്‍ പൊലീസിന്റെ കടുത്ത നടപടി. ലോക്ക് ഡൌൺ നിലവിൽ ഉള്ളപ്പോൾ ഒരു കൗതുകത്തിനു നിരവധി പേരാണ് റോഡിൽ ഇറങ്ങുഇന്നതു. പലർക്കും എവിടേക്കു പോകുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പലരുടെ കയ്യിലും ഉണ്ടായിരുന്നില്ല. ഇതൊരു തലവേദനയായി മാറും എന്ന ഘട്ടം വന്നപ്പോഴാണ് പോലീസ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത് പലർക്കും ഈ രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചു വലിയ പിടിയൊന്നും ഇല്ല എന്ന് വേണം കരുതാൻ സമൂഹ വ്യാപനത്തിലേക്കു പോകാതിരിക്കാൻ ഉള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് 21 ദിവസത്തെ ലോക്ക് ഡൌൺ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പലരും ഓണാഘോഷം പോകുന്ന പ്രതീതിയോടെ ബുധനാഴ്ച രാവിലെ മൂത്ത നിരത്തി ഇറങ്ങാൻ തുടങ്ങിയെന്നാണ് പോലീസ് കാർ പറയുന്നത്.

Loading...

അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലാണ് നടപടി.സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിയന്ത്രണങ്ങള്‍ പാലിക്കാതെ, ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത് പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്. ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഈ പശ്ചാത്തലത്തില്‍ പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്.