കൊച്ചി: ലക്ഷദ്വീപില്‍ ഒരു കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തു. ലക്ഷദ്വീപില്‍ ആദ്യമായിട്ടാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ അവസാനയാഴച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാം എന്നതാണ് പുതിയ മാനദണ്ഡം. ഇതിനെതിരെ ലക്ഷദ്വീപ് വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Loading...