എത്ര വൃത്തിയായി ഇട്ടാലും അവിടെയെല്ലാം കാർക്കിച്ച് തുപ്പും, കഫം തുപ്പും, എല്ലാ മാലിന്യവും വലിച്ചെറിയും, തരം കിട്ടിയാൽ ഒന്നും പിന്നെ രണ്ടും ചെയ്യും…റോഡ് മുതൽ അതിമനോഹരമായ പഞ്ചാര മണൽ വിരിച്ച കടൽ തീരം വരെ നീളുന്ന മലയാളിയുടെ പൊതി ശീലം!…അത് അതിനമോഹരമായ മെട്രോയിലും തുടങ്ങി കഴിഞ്ഞു…
വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പ് നല്കുന്ന, കേരളത്തില്‍ പുതിയ ഗതാഗത സംസ്ക്കാരവും ആകാശ കാഴ്ച്ചകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സൗകര്യവുമൊരുക്കുന്ന മെട്രോ റയില്‍വെയുടെ ആദ്യയാത്രയില്‍ തന്നെ തനിനിറം പുറത്ത് കാണിച്ച് ചിലയാത്രക്കാര്‍. മെട്രോയിലും ജനലിലും മറ്റും കടലാസു കഷണങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഇട്ടിരിക്കുകയാണ് ചില യാത്രക്കാര്‍. സംസ്കാരസമ്പന്നര്‍ എന്ന് വാചാലരാകുന്നവരില്‍ നിന്ന് വരുന്ന ഇത്തരം പ്രവൃത്തികള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതരും. ഏറ്റവും മനോഹരമായി രൂപകല്പന ചെയ്ത മെട്രോയുടെ അകവും പുറവും സ്റ്റേഷനുകളുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നതാണ് യാത്രക്കാര്‍ക്ക് നല്കുന്ന പ്രധാന നിര്‍ദ്ദേശം.
സാധാരണ ട്രെയിനുകളിലെ പോലെ മെട്രോ ട്രെയിനുകളില്‍ യാത്രക്കാര്‍ കലാവിരുത് പ്രകടിപ്പിക്കുമോ എന്നാണ് അധികൃതരുടെ ഇപ്പോഴത്തെ ആശങ്ക. ഉദ്ഘാടന ദിവസത്തെ വൃത്തി അതു പോലെ നിലനിര്‍ത്താന്‍ മലയാളിക്ക് കഴിയുമോ എന്നത്് കാത്തിരിന്ന് കാണാം.
മെട്രോയാത്രയില്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍
ഏറ്റവും മനോഹരമായി രൂപകല്പന ചെയ്ത മെട്രോയുടെ അകവും പുറവും സ്റ്റേഷനുകളുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നതാണ് യാത്രക്കാര്‍ക്ക് നല്കുന്ന പ്രധാന നിര്‍ദ്ദേശം. യാത്രയില്‍ സൂക്ഷിക്കേണ്ട മറ്റു നിര്‍ദ്ദേശങ്ങള്‍ അതത് മെട്രോ സ്റ്റേഷനുകളില്‍ നിന്നും നല്‍കും. മെട്രോയില്‍ വലിയ ബാഗമായി യാത്ര ചെയ്യാമെന്ന് കരുതുന്നവര്‍ യാത്ര മാറ്റേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. 60-45-25 സെന്റിമീറ്ററാണു മെട്രോയില്‍ കയറ്റാവുന്ന ബാഗിന്റെ വലുപ്പം. വലുപ്പം കൂടിയ ബാഗ് മെട്രോ സ്റ്റേഷനിലെ സ്കാനറിലൂടെ കടന്നുപോകാത്തതിനാല്‍ ഇത്തരം ബാഗുമായി വരുന്നവര്‍ നിരാശരാകേണ്ടിവരും. കൂടാതെ, മെട്രോയില്‍ ഭക്ഷണപാനീയനങ്ങള്‍ അനുവദനീയമല്ല. മെട്രോ സ്റ്റേഷനില്‍ ഇതു രണ്ടും ലഭിക്കും. അവിടെ വച്ചു തന്നെ കഴിക്കാം. യാത്രയ്ക്കൊപ്പം ഇതു രണ്ടും ബാഗില്‍ കൊണ്ടുപോകാം. എന്നാല്‍ മദ്യം വാങ്ങി ബാഗിലിട്ടു കൊണ്ടുപോകാന്‍ അനുവാദമില്ല.