ആദ്യരാത്രിയുടെ ഫോട്ടോഷൂട്ടും ഇന്ത്യയില്‍ ട്രെന്‍ഡ് ആകുന്നു.

പുത്തൻ തലമുറയുടെ വിവാഹ ഫോട്ടോഷൂട് ,ഇവരുടെ ആവശ്യങ്ങൽ കേട്ടാൽ ഞെട്ടും.ആധ്യരാത്രിയുടെ ചൂടൻ  രംഗങ്ങൽ വിടീയൊയിൽ പകർത്താനുള്ള ആവശ്യവുമായി ദമ്പദികൾ ഏറെ.അനുഭവസ്തർ പറയുന്നതിങ്ങനെ,വിവാഹശേഷമുള്ള തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട്‌ ചെയ്യണമെന്ന് ദമ്പതികള്‍ ,ഇന്ത്യയിലാണ് സംഭവം.

ഡല്‍ഹിയിലുള്ള ഫോട്ടോഗ്രാഫര്‍ ഫിസന്‍ പട്ടേല്‍ പറയുന്നത് ഇതിലും ഞെട്ടിയ്ക്കുന്ന ഒരു അനുഭവമാണ്. വിവാഹത്തിന് മുന്‍പാണ് പ്രതിശ്രുത വരന്‍ ഇത്തരമൊരു ആവശ്യവുമായി ഫോട്ടോഗ്രാഫറെ സമീപിച്ചത്.വന്നത് ആണായതിനാല്‍ ആ പെണ്‍കുട്ടിയുടെ സമ്മതംകൂടി വേണമെന്ന് പറഞ്ഞു. അതും സമ്മതിച്ചപ്പോള്‍ ഒഴിവാക്കാനായി വലിയ ഫീസ്‌ പറഞ്ഞു.അതിനും  അവര്‍ റെഡിയായി. പക്ഷെ തനിയ്ക്ക് ഒരിടത്തും തന്റെ പേരില്‍ ഷെയര്‍ ചെയ്യാനോ പരസ്യപ്പെടുത്താനൊ കഴിയാത്ത ആ വര്‍ക്ക് അദ്ദേഹം വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. നവദമ്പതികളുടെ സ്വകാര്യതയെ പിന്തുടരുന്നത് നല്ല കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുര്‍ഗാവോനിലെ പ്രശസ്ത വെഡ്ഡിങ് ഫോട്ടോഗ്രാഫറായ  പ്രിയങ്ക സച്ചാര്‍ തന്റെ അനുഭവം പറയുന്നത് നോക്കൂ. ആദ്യരാത്രിയിലെ തങ്ങളുടെ നിമിഷങ്ങള്‍ പകര്‍ത്താന്‍ ലക്നോവ്വിലുള്ള ദമ്പതികള്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്ക ഈ ജോലി ഏറ്റെടുത്തില്ല. ഇത്തരം ഫോട്ടോകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കാനാണ് എന്ന ഉറപ്പ് നല്‍കാന്‍ കഴിയാത്തതിനാലാണ് എന്നാണു പ്രിയങ്ക കാരണം പറഞ്ഞത്.

അമിത് മഹേണ്ട്രു മറ്റൊരു അനുഭവം പങ്കുവയ്ക്കുന്നു. ലക്നൌവില്‍ ഉള്ള എന്‍ ആര്‍ ഐ ദമ്പതികളുടെ ആവശ്യം തങ്ങളുടെ ആദ്യരാത്രിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഒരു ബീച്ചില്‍ ചിത്രീകരിയ്ക്കണമെന്നായിരുന്നു. വളരെ വലിയ തുക ഫീസിന് ഫോട്ടോഗ്രാഫര്‍ വഴങ്ങി. അര്‍ദ്ധനഗ്നമായ രീതിയില്‍ വൈകാരിതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എന്ന രീതിയില്‍ തുടങ്ങിയ ഷൂട്ട്‌ തന്റെ നിയന്ത്രണത്തിനും അപ്പുറത്തേയ്ക്ക് പോയെന്ന് തുറന്നു സമ്മതിയ്ക്കുന്നു. ആദ്യരാത്രിയുടെ ഫോട്ടോഷൂട്ടും ഇന്ത്യയില്‍ ട്രെന്‍ഡ് ആയി വരുമെന്ന സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

 

Top