തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യ പ്രചാരണത്തിന് നാളെ സമാപനം

കേരളം കാത്തിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് നാളെ മാപനം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊണ്ട് പിടിച്ച പ്രചരണത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പരസ്യപ്രചരണമാണ് നാളെ വൈകിട്ട് സമാപിക്കുക .

ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.ശക്തമായ ത്രികോണ മല്‍സരിക്കുന്ന തിരുവനന്തപുരം കോര്‍പ്പേറഷനില്‍ എല്‍ഡിഎഫ് അന്തിമ പ്രചരണത്തിലാണ്. തലസ്ഥാനത്ത് ബിജെപിയും,കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടെന്ന് മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ആരോപിച്ചുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും ആവേശം നിറയുന്ന കൊട്ടിക്കലാശ പരിപാടികള്‍ കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയതില്‍ എല്ലാ പാര്‍ട്ടിയുടെയും പ്രവര്‍ത്തതര്‍ക്ക് ദുഖം ഉണ്ട്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള തപാല്‍ വോട്ട് വിതരണം ആരംഭിച്ച് കഴിഞ്ഞു ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം ഏഴിന് നടക്കും. പത്തിന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. 16ന് ആണ് വോട്ടെണല്‍ നടക്കുക

Loading...