ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; 89 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

അഹമ്മദാബാദ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച. സൗരാഷ്ട്ര കച്ച് മേഖലകളിലെ 19 ജില്ലകളിലാണ് ആദ്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ജനവിധി. രാവിലെ 8 മുതല്‍ 5 വരെ നടക്കുന്ന വോട്ടെടുപ്പിനായി 14382 പോളിങ് സ്‌റ്റേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 എണ്ണം ബിജെപിയാണ് കഴിഞ്ഞ തവണ നേടിയത്.

40 എണ്ണത്തില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സ്വതന്ത്രനം വിജയിച്ചു. ഇവിടെ കോണ്‍ഗ്രസും ബിജെപിയും 89 സീറ്റിലും മത്സരിക്കുന്നുണ്ട്. അതേസമയം എഎപിയും കടുത്ത മത്സരം കാഴ്ചവെയ്ക്കാം എന്ന പ്രതീക്ഷയിലാണ് മത്സരിക്കുന്നത്. എഎപി 88 സീറ്റിലും ബിഎസ്പി 57 സീറ്റിലും സിപിഎം നാലിടത്തും മത്സരിക്കുന്നുണ്ട്. ഡിസംബര്‍ 5ന് 14 ജില്ലകളിലെ 93 മണ്ഡലത്തിലാണ് രണ്ടാംഘട്ടം. എട്ടിന് ഹിമാചല്‍ പ്രദേശിനൊപ്പം ഫലമറിയാം.

Loading...