യു.എ.ഇയിലേ ആദ്യ ക്ഷേത്രം ലോക കൗതുകമായി ഉയരുന്നു, നരേന്ദ്ര മോദി തറക്കല്ലിടും

ദുബായ്: ഏഷ്യയിലേ തന്നെ വാസ്തു ശില്പ അത്ഭുതമായി അബുദാബിയിൽ കൂറ്റൻ ഹൈന്ദവ ക്ഷേത്രം പണിയുന്നു. യു.എ.ഇ ഇതിനുള്ള അംഗീകാരം നല്കി. ക്ഷേത്രം പണിയാൻ 55,000 ചതുരശ്ര മീറ്റർ സ്ഥലം യുഎഇ ഭരണകൂടം അനുവദിച്ചു. ഇത് ക്ഷേത്രത്ത്ന്റെ സ്വന്തം ഭൂമിയായി നിലനിർത്താം. 1ലക്ഷത്തിലേറെ ആളുകളേ ഉൾകൊള്ളാൻ പറ്റുന്ന വിശാലമായ അകത്തളവും ക്ഷേത്ര മുറ്റവും ആയിരിക്കും പണിയുക.അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടും. അബുദാബി, ദുബായ്, അലൈന്‍ എന്നീ എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍കഴിയുന്ന അല്‍റഹ്ബയിലാണ് ക്ഷേത്രം.

ദ്വിദിന സന്ദര്‍ശനമാണ് നരേന്ദ്ര മോഡി നടത്തുന്നത്. ഞായറാഴ്ച ദുബായിലെ ഒപേര ഹൗസില്‍ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുംന്നതായിരിക്കും. തുടർന്ന് ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജയും ഉണ്ടാകും. ഡെല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ ശില്‍പഭംഗിയുള്ള 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക. 2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രമെന്നതിനാല്‍ യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായിക്കും. കൂടാതെ അബുദാബി അല്‍ റഹ്ബയില്‍ തുലിപ് ഇന്‍ ഹോട്ടലിന് സമീപം വിനോദ സഞ്ചാരത്തിന് ആവശ്യമായ ഹോട്ടല്‍ ഉദ്യാനം ലൈബ്രറി തുടങ്ങിയവയും സ്ഥാപിക്കും.

Top