ലോകത്ത് ആദ്യമായി കൊറോണ ബാധിച്ചത് ഇവര്‍ക്കാണ്, വുഹാനിലെ ചെമ്മീന്‍ കച്ചവടക്കാരിക്ക്

ലോകരാഷ്ടങ്ങളെല്ലാം കൊറോണ ഭീതിയില്‍ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടമായത്. ചൈനയിലെ വുഹാനിലാണ് ഇതിന്റെ പ്രഭവ കേന്ദ്രം എന്ന് നമുക്ക് നേരത്തെ തന്നെ അറിയാമെങ്കിലും ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്നും ആര്‍ക്കാണെന്നതും നമുക്ക് അറിയില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

വുഹാനിലെ ഹുവാനന്‍ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തുന്ന വൈഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായി ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് 2019 ഡിസംബറില്‍ ആയിരുന്നു. ജലദോഷം, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുമായിട്ടായിരുന്നു ഇവര്‍ 2019 ഡിസംബര്‍ 10 ന് ആശുപത്രിയില്‍ എത്തിയത്. സാധാരണ പനിയാണെന്ന് ആദ്യം കരുതിയെങ്കിലും പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് ഇവര്‍ അടുത്തുള്ള പ്രാദേശിക ക്ലിനിക്കിലും പോയിരുന്നു.
അവിടെ നിന്ന് കുത്തിവയ്പ് എടുത്തു വന്നെങ്കിലും രോഗം ഭേദമായില്ല. തുടർന്ന് ഇവർ വുഹാനിലെ ‘ഇലവൻത് ഹോസ്പിറ്റലി’ൽ ചികിത്സ തേടി. അപ്പോഴും രോഗം ഭേദമായില്ല. ശേഷം, ഡിസംബർ 16ന് ഇവർ വുഹാനിലെ ഏറ്റവുമധികം സൗകര്യങ്ങളുള്ള വുഹാൻ യൂണിയൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Loading...

ജനുവരിയിൽ ഗുയ്ഷിയാൻ ആരോഗ്യം വീണ്ടെടുത്തു. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. താനുമായി സമ്പർക്കം പുലർത്തിയ മാർക്കറ്റിലെ മറ്റ് ആളുകൾക്കും രോഗം പിടിപെട്ടതായി അവർ പറഞ്ഞു. വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ വൈയും ഉൾപ്പെട്ടിട്ടുള്ളതായി വുഹാൻ മുനിസിപ്പൽ ആരോഗ്യകമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ വൈയുൾപ്പെടെ 24 പേരാണ് മാർക്കറ്റുമായി നേരിട്ടുബന്ധമുള്ളവർ. എന്നാൽ, രോഗം ബാധിച്ച ആദ്യത്തെ വ്യക്തി ഇവരാണെന്നുപറയാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.സർക്കാർ നേരത്തേ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ മരണ സംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് ഗുയ്ഷിയാനി പറഞ്ഞു.