ഏഴിഞ്ച് നീളമുള്ള മീന്‍ തൊണ്ടയില്‍ കുടുങ്ങി;യുവാവിന് പിന്നീട് സംഭവിച്ചത്

കൊളംബിയ : ഇരുപത്തിനാലുകാരനായ യുവാവിന്റെ തൊണ്ടയില്‍ ഏഴിഞ്ച് വലിപ്പമുള്ള മീന്‍ കുടുങ്ങി. ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത് കൊളംബിയയിലാണ്. ഇരുപത്തിനാലുകാരനായ പി.വിജയ് എന്ന യുവാവിന്റെ തൊണ്ടയിലാണ് ഏഴിഞ്ച് വലിപ്പമുള്ള മീന്‍ കുടുങ്ങിയത്. അബദ്ധത്തിലായിരുന്നു സംഭവം. മീന്‍ പിടുത്തത്തിന് ഇടയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

സംഭവ ദിവസം രണ്ട് മീനുകള്‍ ഒരേ സമയം ചൂണ്ടയില്‍ കുരുങ്ങി. ഒന്നിനെ എടുത്ത് വായില്‍ കടിച്ചു പിടിച്ച് മറ്റേതിനെ പിടിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ വായില്‍ കടിച്ചുവെച്ച മീന്‍ പിടച്ചിലിനിടയില്‍ യുവാവിന്റെ തൊണ്ടയിലേക്ക് ഇറങ്ങുകയായിരുന്നു. മീന്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവും വെപ്രാളപ്പെട്ടു. ഒട്ടും വൈകാതെ യുവാവ് ആശുപത്രിയില്‍ എത്തുകയായിരുന്നു.

Loading...