കെന്റക്കിയില്‍ വീട്ടിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അമേരിക്ക: കെന്റക്കിയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു, ഇതിലൊരാള്‍ മറ്റു നാലു പേരെയും കൊന്നതിനു ശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു എന്ന് പൊലീസ്. പെയ്ന്റ്‌സ്വില്ലിയിലെ ഒരു വീട്ടില്‍ വെടിവയ്പ്പ് നടന്നത്.
വെടിവെയ്പിനെക്കുറിച്ചു അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ കൊല്ലപ്പെട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അക്രമിക്കായി തിരച്ചില്‍ തുടരുന്നതിനിടെ മറ്റൊരു സ്ഥലത്തു അക്രമം നടക്കുന്നതായി പൊലീസിന് രണ്ടാമതും സന്ദേശം ലഭിക്കുകയായിരുന്നു. ഇവിടെയെത്തിയ പൊലീസ് വെടിവയ്പ്പ് നടത്തിയ ആളടക്കം മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെടിവയ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് അമേരിക്കയിലെ ബെന്‍ടണില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 18 വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top