ബീഹാറിൽ അഞ്ച് കൊടുംകുറ്റവാളികൾ ജയിൽ ചാടി

ബിഹാര്‍: കൊടും കുറ്റവാളികളെ താമസിപ്പിച്ചിരിക്കുന്ന ബീഹാർ ബക്സര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് കുറ്റവാളികള്‍ രക്ഷപെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് ഇവര്‍ ജയില്‍ ചാടിയത്.

പോലീസ് മേഖലയില്‍ രാത്രി തന്നെ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജയിലിലെ മെഡിക്കല്‍ വാര്‍ഡിലെ ടോയ്‍ലറ്റിന്‍റെ ജനല്‍ തകര്‍ത്താണ് പ്രതികള്‍ രക്ഷപെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. രക്ഷപെട്ടവരുടെ പേരുവിവരങ്ങൾ ജയിൽ അധികൃതർ പുറത്തു വിട്ടിട്ടില്ല.

Loading...