പെൺവാണിഭ സംഘം പിടിയിൽ: അറസ്റ്റിലായത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ

കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീട് വാടകയ്‌ക്കെടുത്താിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. നരിക്കുനി സ്വദേശിയായ ഷഹീം എന്നയാളാണ് വീട് വാടകയ്‌ക്ക് എടുത്തിരുന്നത്.കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു ഈ സംഘമെന്നും വീടിന്റെ രണ്ടാം നിലയിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

നഗരത്തിന്റെ പല ഭാഗങ്ങളിൽ ഷഹീം മുൻപും പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നു എന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു.പെൺവാണിഭ കേന്ദ്രത്തിലെത്തിയ ആളുകളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.
buy office 365 pro

Loading...