അടിവസ്ത്രമഴിച്ചുള്ള പരിശോധന; അഞ്ച് വനിതജീവനക്കാര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസില്‍ അഞ്ച് വനിത ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷ നടത്തിപ്പിന് എത്തിയ സ്വകാര്യ ഏജന്‍സിയിലെ മൂന്ന് ജീവനക്കാരെയും ആയൂര്‍ മാര്‍ത്തോമ കോളേജിലെ രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായത്.

സിസിടിവി പരിശോധിച്ചപ്പോള്‍ സ്ത്രീ ജീവനക്കാര്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിക്കുവാന്‍ നിര്‍ബന്ധിച്ചതായി കണ്ടെതിനെ തുടര്‍ന്നാണ് പോലീസ് നടപടി. സംഭവത്തില്‍ വനിത കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തി.

Loading...

അതേസമയം വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ കോളേജ് തല്ലി തകര്‍ത്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശി.