ദുബായ്: കൂട്ടബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട രണ്ട് ഇറാനിയൻ യുവതികളുടെ കേസിൽ വിചാരണ പുരോഗമിക്കുന്നു. ബാറിൽ വച്ച് പരിചയപ്പെട്ട യുവാക്കളുമായി തുടങ്ങിയ ചങ്ങാത്തം ലൈംഗികബന്ധത്തിലേക്കും പിന്നീട് കൂട്ടബലാത്സംഗ ശ്രമം വരെ എത്തി. മദ്യലഹരിയിൽ രണ്ട് ഇറാനിയൻ യുവതികൾ ബാറിൽ വച്ച് പരിചയപ്പെട്ട യുവാക്കൾ താമസിയ്ക്കുന്ന സ്ഥലത്തേയ്ക്ക് അവർക്കൊപ്പം കാറിൽ പോയി. യുവാക്കളുടെ ഔദ് അൽ മുട്ടീനയിലെ താമസ്ഥലത്തെത്തിയപ്പോൾ അവിടെ മറ്റ് ചില യുവാക്കളും ഉണ്ടായിരുന്നു.

ബാറിൽ വച്ച് പരിചയപ്പെട്ട യുവാക്കളിൽ ഒരാൾ യുവതിയെ സെക്‌സിന് നിർബന്ധിച്ചു. യുവാവുമായുള്ള സെക്‌സിന് ശേഷം ആൺസുഹൃത്തുക്കൾ ഒന്നടങ്കം ഇതേ ആവശ്യവുമായി എത്തി. ഇതോടെ യുവതിയും (അടിവസ്ത്രങ്ങൾ മാത്രം ധരിച്ച്)  കൂട്ടുകാരിയും  ഇറങ്ങിയോടി. ഔദ് അൽ മുട്ടീനയിലെ ഒരു കെട്ടിടത്തിൽ വച്ചാണ് ബലാത്സംഗ ശ്രമം ഉണ്ടായത്. ഇറങ്ങിയോടിയ സ്ത്രീകൾ ഒരു കടയിലാണ് അഭയം തേടിയത്. യുവതികളെ പിന്തുടർന്ന് രണ്ട് യുവാക്കളും ഒരു വാഹനത്തിൽ എത്തി. യുവതികളെ വലിച്ച് കാറിലേയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാക്കൾ പോയി. യുവതികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും യുവാക്കളുടെ കാർ തിരിച്ചറിയുകയും അധികം വൈകാതെ പിടികൂടുകയും ചെയ്തു. കേസിൽ വിചാരണ ദുബായ് ക്രിമിനൽ കോടതി പുരോഗമിയ്ക്കുന്നു.

Loading...

മദ്യലഹരിയിലാണ് യുവാവുമായി ബന്ധം പുലർത്തിയതെന്നും തന്റെ ഇഷ്ടത്തോടെ ആയിരുന്നില്ലെന്നും യുവാക്കളുടെ താമസസ്ഥലത്തുണ്ടായിരുന്ന മറ്റ് യുവാക്കളും സെക്‌സിനായി സമീപിച്ചപ്പോൾ ഗത്യന്തരമില്ലാതെ ഇറങ്ങിയോടുകയായിരുന്നുവെന്നും യുവതി കോടതിയിൽ പറഞ്ഞു