26ാം നിലയിലെ ലിഫ്റ്റില്‍ നിന്നും താഴേക്ക് വീണ ഫ്‌ളേറ്റിന്‍ ബേബിയ്ക്ക് ഇത് രണ്ടാം ജന്മം

പണിക്കിടെ കെട്ടിടത്തിന്റെ 26ാം നിലയിൽ നിന്ന് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലിഫ്റ്റ് അഞ്ചാം നിലയിലേയ്ക്ക് പതിക്കുകയും ഫ്‌ളേറ്റിന്റെ ഇടതു കൈ അറ്റുപോകുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കൈ തുന്നിച്ചേര്‍ക്കാനായി. കൂടാതെ രക്തയോട്ടവും സാധ്യമാക്കാന്‍ സാധിച്ചു.

ദുബായിലെ ഒരു ഹോട്ടലില്‍ സെപ്റ്റംബര്‍ 28നായിരുന്നു അപകടം. 26ാം നിലയില്‍ നിന്ന് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അഞ്ചാം നിലയിലേയ്ക്ക് താന്‍ പതിക്കുകയായിരുന്നുവെന്ന് ഫ്‌ളേറ്റിന്‍ ബേബി പറഞ്ഞു. പിന്നീട് എനിക്കൊന്നും ഓര്‍മിയില്ല. ലിഫ്റ്റിന്റെ ഇരുമ്ബുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു. കൂടെ ജോലി ചെയ്തിരുന്നവര്‍ സഹായത്തിനായി മുറവിളി കൂട്ടുന്നത് കേട്ടിരുന്നു. സൈറ്റിലുണ്ടായിരുന്ന ഒരു പുരുഷ നഴ്‌സ് ഉടന്‍ ആംബുലന്‍സ് വിളിച്ചു ഫ്‌ളേറ്റിനെ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് പിറ്റേന്ന് വൈകിട്ട് തുടര്‍ ശസ്ത്രക്രിയയും നടത്തി.

Loading...