ദുബായ് :ദുബായില്‍ വെച്ച് അകാലത്തില്‍ മരണടഞ്ഞ മലയാളി പ്രവാസി നിതിന്‍ ചന്ദ്രന്റെ സ്മരണയ്ക്കായി കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനം. 215 യാത്രക്കാരാണ് ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയത്. 100 സ്ത്രീകളും കുട്ടികളുമടക്കം ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലെത്തിക്കുന്നതിനായി സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയതിലൂടെയാണ് നിതിന്‍ ചന്ദ്രന്‍ ശ്രദ്ധേയനായത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ദുബായില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ, റാസ് അല്‍ ഖൈമ ഇന്‍കാസ് കമ്മിറ്റിയും റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനുമായി ചേര്‍ന്നാണ് പ്രത്യേക ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് വിമാനം നാട്ടിലേക്ക് തിരിച്ചത്. അതേസമയം ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 13 യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റ് അനുവദിച്ചതായി സംഘടനയില്‍ അംഗമായ ഹൈദര്‍ പറയുന്നു.
‘സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നിതിന്‍ ചന്ദ്രന്‍. നിതിന്റെ സ്മരണക്കായാണ് ഈ വിമാനം ചാര്‍ട്ട് ചെയ്തത്. നിതിന് ഉചിതമായ സ്മരണാഞ്ജലി അര്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. തന്റെ ഭാര്യ ഉള്‍പ്പെടെയുളള ഗര്‍ഭിണികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ചത് നിതിനാണ്”- സംഘടനയില്‍ അംഗമായ ജേക്കബ് പറഞ്ഞു. പ്രത്യേക ബോര്‍ഡിംഗ് പാസുകള്‍, നിതിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് യാത്രക്കാര്‍ക്കായി അച്ചടിക്കുകയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും എല്ലാ യാത്രക്കാര്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.