വിമാനയാത്രക്കിടെ ആകാശത്ത് വച്ച് യുവാവ് തന്റെ കാമുകിയെ വിവാഹം ചെയ്തു

ഏതന്സ് ;   വിമാനയാത്രക്കിടെ തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന് യുവാവ് കാമുകിയോട് ചോദിച്ചു. അതെ എന്നായിരുന്നു കാമുകിയുടെ ഉത്തരം. പിന്നീട് കല്യാണവും സദ്യയും പാട്ടും പൊടിപൂരവുമെല്ലാം വിമാനത്തിനുള്ളില്‍ തന്നെ നടന്നു.  ഉടനെ വരന്‍ പോയി വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി വന്നു. വിവാഹം നടത്താനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമായി ഔദ്യോഗിക വിഭാഗം വിമാനത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. വിമാനത്തിന്റെ ഒത്ത നടുക്ക് അവരുടെ വിവാഹാഘോഷം ഭംഗിയായി നടന്നു. ജര്‍ഗനെ അനുഗമിക്കാന്‍ ഒരു വയലിനിസ്റ്റുമുണ്ടായിരുന്നു. എയര്‍ലൈന്‍സ് ഇവര്‍ക്കായി വെഡിംഗ് കേക്ക് വരെ ഒരുക്കി.  സര്‍പ്രൈസ് ആയി ഒരുക്കിയ പരിപാടികളില്‍ വിമാനയാത്രക്കാരും പങ്കുചേര്‍ന്നു. രണ്ടു മണിക്കൂര്‍ വിമാനയാത്രക്കിടെ ആകാശത്ത് വച്ച് യുവാവ് തന്റെ കാമുകിയെ വിവാഹം ചെയ്തു.

വിയന്നയില്‍ നിന്നും ഏതന്‍സിലേയ്ക്ക് പോകുന്ന ഓസ്ട്രിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം വിമാനം പറന്നുയര്‍ന്ന ഉടനെ ബ്രൂണോ മാര്‍സിന്റെ മാരി യു എന്ന ഗാനം ഉള്ളില്‍ മുഴങ്ങി. ഉടനെ ജര്‍ഗന്‍ ബോഗ്‌നര്‍ എന്ന യുവാവ് എഴുന്നേറ്റ് തന്റെ കാമുകിയായ നതാലിയുടെ അടുത്തെത്തി. മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ഥന നടത്തി. നതാലിക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഉടന്‍ വന്നു ഉത്തരം ‘യെസ് ‘. പ്രശസ്ത ബ്ലോഗറും എഴുത്തുകാരി താജ്താന കാട്ടിക് ദമ്പതികൾക്കൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. അവർ ഈ ആകാശക്കല്യാണത്തെക്കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയതിങ്ങനെ ‘ഞാനാകെ അത്ഭുതപ്പെട്ടു പോയി.  വിമാനത്തില്‍ ആ പെണ്‍കുട്ടി എന്റെയടുത്താണ് ഇരുന്നിരുന്നത്. ബോഗ‌്നര്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത് കണ്ടപ്പോള്‍ ഞാന്‍ വികാരാധീനയായിത്തീര്‍ന്നു. ഗ്രീസിലേയ്ക്കുള്ള യാത്രയിലായിരുന്നു ഇരുവരും. അവധിദിന ഉല്ലാസയാത്ര വിവാഹത്തോടെ ഏതായാലും ഹണിമൂണ്‍യാത്രയായി മാറി,

Loading...