ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍; ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍ നിന്ന് കിട്ടിയത് വ്യാജന്‍

ബംഗളുരു: ഓണ്‍ലെന്‍ വെബ്‌സൈറ്റായ ഫ്‌ളിപ് കാര്‍ട്ടില്‍ നിന്നും ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബെം​ഗ​ളൂ​രു​വി​ലു​ള്ള എ​ഞ്ചി​നീ​യ​ര്‍ ര​ജ​നി കാ​ന്ത് കു​ഷ്വവ ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ 11 പ്രോ​യ്ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​പ്പോ​ള്‍ ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍ നി​ന്ന് ല​ഭി​ച്ച​ത് ഫോ​ണി​ന്‍റെ പു​റ​കി​ല്‍ ആ​പ്പി​ള്‍ ഐ​ഫോ​ണി​ന്‍റെ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച വ്യാ​ജ ഫോ​ണ്‍. ​

ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് യുവാവ് ഓര്‍ഡര്‍ നല്‍കിയത്. ഡിസ്‌കൗണ്ടിന് ശേഷം 93,900 രൂപയായിരുന്നു ഫോണിന്റെ വില. ഓണ്‍ലെനായി തന്നെ മുഴുവന്‍ പേയ്‌മെന്റും അദ്ദേഹം അടച്ചു. എന്നാല്‍ ലഭിച്ചത് വ്യാജ ഫോണായിരുന്നു. ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ പ​ല​തും ആ​ന്‍​ഡ്രോ​യി​ഡും. ഫോ​ണ്‍ ആ​വ​ട്ടെ ശ​രി​യാ​യ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​മി​ല്ല. സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​നാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.

Loading...

വിവരം ഫ്‌ളിപ് കാര്‍ട്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഫോണ്‍ മാറ്റി നല്‍കുമെന്ന് കമ്ബനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി.

മുന്‍പും സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ ഫ്‌ളിപ് കാര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഫ്‌ളിപ് കാര്‍ട്ടില്‍ നിന്നും ക്യാമറ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ടൈല്‍സ് കഷ്ണങ്ങളായിരുന്നു.