Kerala News Top one news

പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ ബാങ്കുകളുടെ ജപ്തി നടപടികൾ നിരോധിച്ചു

പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ ബാങ്കുകളുടെ ജപ്തി നടപടികൾ നിരോധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം.
എല്ലാ ബാങ്കുകൾക്കും നിർദ്ദേശം ബാധകമാണെന്നാണ്‌. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ഒഴിവാക്കണമെന്നും സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത വകയില്‍ റേഷന്‍കടക്കാര്‍ക്ക് മാര്‍ജിന്‍ ഇനത്തില്‍ നല്‍കേണ്ട 9.4 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടില്‍ എ.വി. തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച ആളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി ആക്രണത്തിന് ഇരയായത്.

ഭൂഗര്‍ഭ കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്

Related posts

അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ നിന്ന് സ്റ്റീവ് ബാനനെ ട്രമ്പ് നീക്കം ചെയ്തു

Sebastian Antony

പലസ്തീന്‍ രാഷ്ട്രത്തിനു വത്തിക്കാന്റെ അംഗീകാരം

subeditor

മദ്യം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ആറ് മാസം മുന്‍പ് മരിച്ചയാളുടെ പടവുമായി പിരിവ് നടത്തി സഹോദരനും കൂട്ടരും

main desk

അദ്ധ്യാപിക ദീപ നിശാന്തിന്റെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

subeditor

പ്രളയക്കെടുതി; വൈദ്യുതി ബില്‍ അടയ്ക്കാനുള്ള തീയതി കെഎസ്ഇബി നീട്ടി

sub editor

കുവൈറ്റില്‍ പിരിച്ചുവിടപ്പെട്ട വിദേശികള്‍ക്ക് ഒരു കാരണവശാലും ഇഖാമമാറ്റം അനുവദിക്കരതെന്ന് ശിപാര്‍ശ

subeditor5

പി സി ജോര്‍ജിനെ ട്രോളി സോഷ്യല്‍ മീഡിയ.. ഞാന്‍ എന്നെത്തന്നെ വിളിക്കുന്നത് കേശവന്‍ നായരെന്നാ!

main desk

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി….? സുരേന്ദ്രനോട് എംബി രാജേഷ്

വണ്ണപ്പുറം കൂട്ടക്കൊല: ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതി

കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്‍ലിജന്‍സ് നിരീക്ഷണത്തില്‍

subeditor5

കണ്ണൂരിലെ കൊല: പെൺകുട്ടിയേ അപമാനിച്ചതിന്‌- എം.വി ജയരാജൻ

subeditor

നന്തൻ കോട് കൊലപാതകം, കേഡലിന്‌ സഹായികളും ഉണ്ടായിരുന്നു.

subeditor