പ്രളയസഹായം ഇതുവരെ എങ്ങും എത്തിയില്ല, ദുരന്തബാധിത പ്രദേശങ്ങളായി 1038 വില്ലേജുകളെ പ്രഖ്യാപിച്ചു

കഴിഞ്ഞ പ്രളയത്തിന്റെ സഹായം ഇപ്പോഴും മുഴുവന്‍ ലഭ്യമായിട്ടില്ലെന്നിരിക്കെ, സംസ്ഥാനത്ത് കനത്ത മഴയിലും ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തബാധിത പ്രദേശങ്ങളായി 1038 വില്ലേജുകളെ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ ദുരിതാശ്വാസ കമ്മിഷണറുടെ പ്രഖ്യാപനം. ഇവയില്‍ തിരുവനന്തപുരം ജില്ലയിലെ വില്ലേജുകള്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ പ്രളയത്തിന്റെ സഹായം വരെ ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. അതിനായി പിരിച്ച പണം ഇതുവരെ ചിലവാക്കിക്കഴിഞ്ഞിട്ടില്ല. സഹയം വേണ്ട രീതിയില്‍ ആവശ്യക്കാര്‍ക്ക കിട്ടിയിട്ടില്ല,. ഇപ്പോഴും വീടില്ലാതെ കഴിയുന്നവര്‍ നിരവധിയാണ്. അതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ദുരന്ത ബാധിധ പ്രദേശങ്ങളുടെ പട്ടികയും, അടിയന്തിര സഹായവും പ്രഖ്യാപിച്ചിരിക്കുന്നത് .

ജല്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. ആഗസ്ത് എട്ട് മുതല്‍ ഒരാഴ്ച പെയ്ത കനത്ത മഴ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശം വിതച്ചിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം, കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്.

Loading...

ഏറ്റവും കുറവ് ദുരന്തബാധിത വില്ലേജുകളുള്ളത് കൊല്ലത്താണ്. 5 എണ്ണം. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജു പോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിതപ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ മൂന്ന് തവണയായി 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അത് ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു.

പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും, വീടിനുള്ളില്‍ വെള്ളം കയറിയവര്‍ക്കുമാണ് അടിയന്തരസഹായം കിട്ടുക. കൂടാതെ മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അടിയന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളെന്ന പ്രഖ്യാപനം ഉണ്ടായതല്ലാതെ ദുരിതാശ്വാസത്തിനായി സുമനസുകള്‍ കൈയയഞ്ഞ സഹായിച്ച പണവും കേന്ദ്രത്തില്‍ നിന്ന കിട്ടിയ പണവും ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍്ക്കര്‍ പരാജയപ്പെടുകയാണുണ്ടായത്. അതിനാല്‍ ഇപ്രാവശ്യവും എന്തിനാണ് ഈ പ്രഖ്യാപനങ്ങള്‍ എന്ന ദുരന്തബാധിതര്‍ ചോദിച്ചുപോകുന്നുണ്ടാവാം. ഇതൊല്ലംാ പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇപ്രാവശ്യമെങ്കിലും ശ്രദ്ധിക്കണം. കാരണം കഴിഞ്ഞ പ്രളയ നഷ്ടത്തില്‍ നിന്നും കര കയറും മുമ്പ് വന്ന ഇരട്ടി ആഘാതമാണ് ഇപ്പോള്‍ കേരളജനതക്ക്.