ഇന്ന് ഇത് വരെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് 1.47 കോടി രൂപ

മഴക്കെടുതിയില്‍ തങ്ങളുടെ സഹോദരങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സഹായിക്കാന്‍ തന്നെയാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. ഇതാ അതിനൊരു തെളിവ്. ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക തന്നെയാണ് അതിന്റെ തെളിവ്.

ഈ സ്‌റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുള്ളത് 1.47 കോടി രൂപയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചരണം ചിലര്‍ വ്യാപകമായി നടത്തുമ്പോള്‍ നല്‍കാന്‍ തന്നെയാണ് കേരളത്തിന്റെ തീരുമാനം എന്ന് വിളിച്ചോതുന്നത് പോലെയാണ് ഇന്ന് ലഭിച്ചിട്ടുള്ള സംഭാവന.

Loading...

ഇന്നലെ 90 ലക്ഷം രൂപയ്ക്ക് മേല്‍ ആണ് ലഭിച്ചതെങ്കില്‍ ഇന്ന് വൈകുന്നേരം നാല് മണി വരെ ആകുമ്പോഴേക്കും ഒരു കോടി രൂപ കവിഞ്ഞു. കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് തന്നെ പണം നല്‍കണമെന്ന് സെലിബ്രിറ്റികളടക്കം അഭ്യര്‍ത്ഥിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തുടങ്ങിയവരെ ചാലഞ്ച് ചെയ്ത് ആഷിക് അബു

മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന ചാലഞ്ച് ഏറ്റെടുത്ത് സംവിധായകന്‍ ആഷിക് അബു. സംഗീത സംവിധായകന്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചാലഞ്ച് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു.

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല, എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ചാലഞ്ച് ഏറ്റെടുത്ത ആഷിക്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.

അതേസമയം, മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രചരണങ്ങളെ തള്ളി ഞായറാഴ്ച രാത്രി ഒമ്പതുമണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 61 ലക്ഷം രൂപയാണ് ലഭിച്ചത്.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് നടന്‍ ആര്യനും ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.