വൻകിട അണക്കെട്ടുകൾ പണിത് പ്രളയം തടയും… നടപടികളുമായി സർക്കാർ

കനത്ത നാശം വിതച്ച മഹാ പ്രളയം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ അത്തരം ഒരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ സർക്കാർ വൻ പദ്ധതികൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. കേരളത്തിൽ നാലു വൻകിട അണക്കെട്ടുകൾകൂടി നിർമിച്ച് പ്രളയത്തെ തടയാനാണ് ആലോചന.

ഇതിനായി പെരിങ്ങൽക്കുത്ത്, പൂയംകുട്ടി, അച്ചൻകോവിൽ, കുര്യാർകുട്ടി-കാരപ്പാറ എന്നിവയാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്ന് മാതൃഭൂമിയുടെ റിപ്പോർട്ട് പറയുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുറമെ വൈദ്യുതി ഉത്പാദനവും ഇവിടങ്ങളിൽ ഉദ്ദേശിക്കുന്നുണ്ട്.

Loading...

പൂയംകുട്ടി, അച്ചൻകോവിൽ, കുര്യാർകുട്ടി-കാരപ്പാറ അണക്കെട്ടുകൾക്ക്‌ നേരത്തേ തന്നെ പദ്ധതികൾ തയ്യാറാക്കിയിരുന്നു എന്നാൽ പാരിസ്ഥിതികാനുമതി കിട്ടാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. പ്രളയം നാശം വിതച്ച പുതിയ സാഹചര്യത്തിൽ ഈ ആവശ്യം വീണ്ടും സജീവമാക്കാനാണ് നീക്കം.

പെരിങ്ങൽക്കുത്തിലെ നിലവിലെ അണക്കെട്ടിന് പുറമെ പുതുതായി വലിയൊരു അണക്കെട്ടുകൂടി നിർമിക്കാനുള്ള നിർദേശം സർക്കാരിനു സമർപ്പിക്കാനാണ് വൈദ്യുതിബോർഡ് നീക്കം.