കൊവിഡ് ദുരതിത്തിന് പുറമെ പ്രളയവും, വടക്കേന്ത്യയില്‍ 11 സംസ്ഥാനങ്ങള്‍ പ്രളയത്തില്‍ മുങ്ങി

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായി വടക്കേന്ത്യ. ബിഹാറിലെ 11 സംസ്ഥാനങ്ങള്‍ പ്രളയത്തില്‍ മുങ്ങി. 25 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്ന് ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. ആസാമില്‍ മണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 129 ആയി. ലക്ഷകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. മഹാരാഷ്ട്രയിലും കനത്ത മഴ തുടരുന്നു. ബിഹാറിലെ 38 ല്‍ 11 ജില്ലകളും പ്രളയത്തില്‍ മുങ്ങി. ഒരാഴ്ചയായി തുടരുന്ന മഴയില്‍ ദര്‍ബംഗാ, മുസാഫിര്‍പുര്‍, ഗോപാല്‍ഗഞ്ച്, സരണ്‍ തുടങ്ങിയ ജില്ലകള്‍ ഒറ്റപ്പെട്ടു. ഏഴോളം നദികള്‍ കര കവിഞ്ഞു ഒഴുകുന്നു.

25 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായി ബീഹാര്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കാലാവസ്ഥ മോശമായതോടെ, ദുരിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് ആകാശമാര്‍ഗം ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യോമസേന പല തവണ നിറുത്തി വച്ചു. ഓഗസ്റ്റ് ഒന്ന് വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആസാമിലും സ്ഥിതി രൂക്ഷമായി തുടരുന്നു. ഗോലാഘട്ട് ജില്ലയിലെ മണിടിച്ചിലില്‍ ഒരാള്‍ മരിച്ചതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 129 ആയി ഉയര്‍ന്നു. 103 പേര്‍ വെള്ളപ്പൊക്കത്തിലും 26 പേര്‍ മണ്ണിടിച്ചിലിലും മരിച്ചു. 22 ജില്ലകളിലായി 23 ലക്ഷം പേരെ ദുരന്തം ബാധിച്ചതായി ആസാം സര്‍ക്കാര്‍ അറിയിച്ചു.

Loading...

ബ്രഹ്പുത്ര നദി കരകവിഞ്ഞു ഒഴുകുന്നു. ദേശിയ ഉദ്യാനങ്ങളിലും പ്രളയം കനത്ത നാശം ഉണ്ടാക്കി. വന്യ ജീവികള്‍ കൊല്ലപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 132 വന്യ ജീവികള്‍ കൊല്ലപ്പെട്ടു. 162 ഓളം മൃഗങ്ങളെ രക്ഷപ്പെടുത്തി. കാസിരംഗ ദേശിയ ഉദ്യാനത്തിലെ 884 സ്‌ക്വര്‍ കിലോമീറ്റര്‍ ഒറ്റപ്പെട്ടു. ജൂണ്‍ ഒന്ന് മുതലുള്ള കണക്ക് പ്രകാരം 15 ശതമാനം അധികം മഴയാണ് ഇത്തവണ ആസാമില്‍ പെയ്തത്.