സര്‍ക്കാര്‍ മുക്കിയ 1780 കോടി പ്രളയ ഫണ്ടിന്റെ പലിശ കേരളം കേന്ദ്രത്തിനു നല്‍കണം

പൗരത്വ നിയമം പലതും മറയ്ക്കാനും മുക്കാനുമുള്ള പിണറായിയുടെ വലിയ അടവാണ് എന്നത് തെളിയിക്കുന്ന രേഖയാണ് ഞങ്ങള്‍ പുറത്ത് വിടുന്നത്. ഇതാ ലോക ബാങ്ക് അനുവദിച്ച 1780 കോടി രൂപ പിണറായി സര്‍ക്കാര്‍ വകമാറ്റി ഉപയോഗിച്ചതില്‍ കേന്ദ്രത്തിനു കോടിക്കണക്കിനു പലിശ നല്കണം , ഇതുമായി ബന്ധപ്പെട്ട വി ഡി സതീശന്‍ എം എല്‍ എ തെളിവ് സഹിതം വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നു .. കഴിഞ്ഞ ദിവസം ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയോയിരിക്കുന്നത് .. .ലോകബാങ്കില്‍ നിന്ന് പ്രളയ പുനര്‍നിര്‍മ്മാണത്തിന് ലഭിച്ച 1780 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കൈമാറാത്തതുകൊണ്ട് വന്‍ തുക സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് പലിശയായി നല്‍കേണ്ടിവരും.

കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ വഴി ലഭിച്ച തുക ഏഴു ദിവസത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണ പ്രോജക്ടിലേക്ക് കൈമാറണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇത് ചെയ്തില്ലെങ്കില്‍ വിതരണം ചെയ്യാത്ത തുക എന്ന് കണക്കാക്കി കേന്ദ്രസര്‍ക്കാരിന് പലിശ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ 1780 കോടി രൂപ സര്‍ക്കാര്‍ കൈമാറാതെ വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് അതായത് പിണറായിയുടെ വീട്ടുകാര്‍ക്കും കേരളം യന്ത്രിമാരുടെ കുടുംബക്കാര്‍ക്കും അല്ല നമ്മളെപോലുള്ള ജങ്ങള്‍ക്ക് വരുത്തി വയ്ക്കും…പിണറായിയുടെ വലിയ കള്ളത്തരവും കപടതയുമാണ് പുറത്തു വിടുന്നത് കേരളത്തിന്റെ സാമ്പത്തിക മാന്ദ്യവും ലോക ബാങ്ക് നല്‍കിയ പണം വക മാറ്റി ചിലവൊഴിക്കതു കൊണ്ടുള്ള പലിശ കടവും എല്ലാം മറച്ചു വച്ചാണ് മുഖ്യനും അണികളും സര്വകക്ഷിയും പൗരത്വ ബില്ലിനെതിരെയുള്ള കടുത്ത പ്രക്ഷോഭങ്ങളിലും പ്രമേയം പാസാക്കലിലും മൊക്കെയായി മുഖം മിനുക്കുന്നത് ..പ്രളയത്തിനു കിട്ടിയ 1780 കോടി രൂപ കാണാനില്ല എന്ന വന്‍ ആരോപണം പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിന്നു. പ്രളയത്തിന്റെ കെടുത് അനുഭവിക്കുന്ന സാധാരണ ജനങ്ങളിലേക്ക് എത്തേണ്ട വന്‍ തുക ഇപ്പോള്‍ എവിടെ എന്ന ചോദ്അത്തിനു തോമസ് ഐസാകുന്നു മിണ്ടറ്റമില്ലയൊരുന്നു … 1780 കോടി രൂപ കാണാനില്ല എന്ന വന്‍ വെളിപ്പെടുത്തല്‍ നിയമ സഭയില്‍ വി.ഡി സതീശന്‍ എം.എല്‍.എയാണ് പരസ്യമായി ഉന്നയിച്ചത്. ഇതിനു കൃത്യമായ ഒരു മറുപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഇല്ല. ഇപ്പോഴിതാ കേന്ദ്രത്തിനു നല്‍കേണ്ടതും റീ ബില്‍ഡ് കേരളയില്‍ അടിക്കേണ്ടതും ഒന്നും ഇതുവരെ പിണറായി സര്‍ക്കാര്‍ അടച്ചിട്ടില്ല എന്ന തെളിവുകളും പുറത്തു വന്നിരിക്കുന്നു .. ഇനി കേന്ദ്രത്തിനു നല്‍കേണ്ട പലിശയും കേരളത്തിലെ സാധാരണകാരുടെ തലയിലായി ..

Loading...

1780 കോടി രൂപയാണ് ലോക ബാങ്ക് പ്രളയ സഹായമായി കേരളത്തിന് സര്‍ക്കാരിന് കൈമാറിയത് ..ലോക ബാങ്ക് നലികിയ ഈ സഹായധനമാണ് പിണറായി സര്‍ക്കാര്‍ ദുരിതബാധിതഹൃദ വയറ്റത്തടിച്ച് വകമാറ്റി ചിലവൊഴിച്ചിരിക്കുന്നതു .. ഇത് ദുരിതാശ്വാസ കണക്കിലോ ഫണ്ടിലോ അക്കൗണ്ടിലോ ഈല്ല. മാത്രമല്ല ഇത് ഒരു ബാങ്ക് അക്കൗണ്ടിലും പ്രത്യേക നിക്ഷേപമായും ഇട്ടിട്ടില്ല. ട്രഷറിയില്‍ ഇല്ല. പണം എവിടെ എന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. എന്നാല്‍ 1780 കോടി രൂപ ലോക ബാങ്ക് സര്‍ക്കാരിനു കൈമാറിയതും, കേരല സര്‍ക്കാരിന്റെ അക്കൗണ്ടില്‍ അത് വരികയും ചെയ്തതായി രേഖകള്‍ ഉണ്ട്. പണം സ്വീകരിച്ച സര്‍ക്കാര്‍ അത് എന്ത് ചെയ്തു എന്നു പോലും വ്യക്തമാക്കിയിട്ടില്ല. അതായത് കയറി കിടക്കാന്‍ ഇന്നും കിടപ്പാടം ഇല്ലാത്തവര്‍,. ഭൂമി പോയവര്‍, കൃഷി പോയവര്‍, കച്ചവടക്കാര്‍, എല്ലാം ഇന്നും തകര്‍ന്ന് തരിപ്പണമായി നില്ക്കുകയാണ്. സഹായ ധനം ലഭിക്കാത്തവര്‍ അനേകായിരങ്ങള്‍. ഒരു വീടിനു കൊടുക്കുന്നതാകട്ടേ നക്കാപിച്ച കാശും. ഡാം തുറന്ന് വിട്ട് ഉണ്ടാക്കിയ മഹാ ദുരന്തത്തിന്റെ പരിപൂര്‍ണ്ണ നഷ്ടം ജനങ്ങള്‍ക്ക് കൊടുക്കുവാന്‍ ധാര്‍മ്മികമായി ബാധ്യസ്ഥരായ സര്‍ക്കാര്‍ നഷ്ടപെട്ട വീട്ടു സാധനങ്ങള്‍ക്ക് പകരം ഒന്നും നല്കിയില്ല. റീ ബില്‍ഡ് കേരളം പെരുവഴിയില്‍ കിടക്കുന്നു. ഇതിനെല്ലാം ഇടയിലാണ് പാവം ദുരിത ബാധിതരെ സഹായിക്കാന്‍ ലോക ബാങ്ക് നല്കിയ പണം പോലും മറ്റ് കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ വക മാറ്റിയത്…

പ്രളയ ഫണ്ടിലേക്ക് വന്ന പണം ഇങ്ങിനെയാണ്. പുതുജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കിയത് 4656 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ 3000 കോടിയോളം നല്കി. ലോക ബാങ്ക് സഹായം 3500 കോടിയായിരുന്നു. ഇതില്‍ 1750 കോടി രൂപ കിട്ടി. അതായത് 12000 കോടിയോളം രൂപയുടെ പണം വരും ഇത്. ഇത്രയും കോടികള്‍ കേരളത്തിലേക്ക് ഒഴുകി വന്നിട്ടും പ്രളയ നാട്ടിലെ ജനത്തിനു എന്തു കിട്ടി. ഈ പണം എന്തിനു ഉപയോഗിച്ചു. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇപ്പോള്‍ ദുരിതാശ്വാസ നിധിയില്‍ തുകയില്‍ ബാക്കിയായി കാണുന്നത് വെറും 1470 കോടി രൂപ മാത്രം. ബാക്കി എല്ലാ പണവും അതായത് ആയിരകണക്കിനു കോടി രൂപ എന്തു ചെയ്തു. കേരളം എവിടെ വികസിപ്പിച്ചു. എത്ര പ്രളയ ബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പ്രളയത്തില്‍ തകര്‍ന്ന് എത്ര ജീവിതങ്ങള്‍ക്ക് അവരുടെ ക്ടുംബങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്നു. ചുരുക്കത്തില്‍ 9000 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു. ഈ വലിയ ചോദ്യം കേരള സമൂഹം ഈ സര്‍ക്കാരിനോട് ചോദിക്കേണ്ടതാണ്. മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇതെല്ലാം ഉന്നയിക്കാന്‍ വിട്ട് പോകുന്നു. പ്രളയത്തിന്റെ കണ്ണീരും വിലാപവും റിപോര്‍ട്ട് ചെയ്ത് അതില്‍ ലൈക്കും ഹിറ്റുകളും ഒക്കെ ഉണ്ടാക്കിയ മാധ്യമങ്ങളും ചാനലുകളും മുഖ്യധാരകളും ഒക്കെ ഈ വിഷയം എന്തുകൊണ്ട് മനപൂര്‍വ്വം ഒഴിവാക്കുന്നു. അവരൊന്നും ഇത് ഉന്നയിക്കില്ല. മാധ്യമ പ്രവര്‍ത്തകരല്ല കുറ്റക്കാര്‍. മാധ്യമ മുതലാളിമാരാണ് ഇവിടെ പ്രതികള്‍. അവര്‍ക്ക് പി.ആര്‍.ഡി. വഴി വരുന്ന സര്‍ക്കാരിന്റെ കോടി കണക്കിനു രൂപയുടെ പരസ്യം മാത്രം മതി. നിശബ്ദമായിരിക്കാന്‍ കോടികളാണ് പി.ആര്‍.ഡി വഴി കേരള സര്‍ക്കാര്‍ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും വാരി കോരി നല്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് പി.ആര്‍.ഡി നല്കുന്ന കോടികളുടെ വലിപ്പത്തില്‍ കുറവു വരും. ഇതാണ് സത്യങ്ങള്‍. ഇത് അറിയുമ്പോഴും പറയുമ്പോഴും പി.ആര്‍.ഡിയും സര്‍ക്കാരും മറ്റൊന്നും വിചാരിക്കരുത്. കാരണം ജനങ്ങളുടെ കണ്ണീരും വിലാപവും പ്രയാസവും ഒക്കെ കഴുകി മാറ്റാന്‍ ഇരന്നും യാചിച്ചും വാങ്ങിയ പണം എവിടെ പോയി എന്ന് ജനങ്ങള്‍ക്കായി കര്‍മ്മ ന്യൂസ് ചോദിക്കുകയാണ്