10,000 രൂപ സഹായധനം പ്രഖ്യാപിച്ചതോടെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് ആളുകളുടെ ഒഴുക്ക് കുത്തൊഴുക്ക്… അനര്‍ഹരെ പിടികൂടാന്‍ നടപടി തുടങ്ങി

ആലപ്പുഴ : പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ സഹായധനം പ്രഖ്യാപിച്ചതോടെ ക്യാമ്പുകളിലേയ്ക്ക് ആളുകളുടെ വന്‍ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് ദിവസങ്ങളായിട്ടും ഇല്ലാത്ത തിരക്കാണ് ഇന്നലെ സഹായധനം പ്രഖ്യാപിച്ചതു മുതല്‍ ക്യാമ്പുകളില്‍ അനുഭവപ്പെടുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.

ഇതേതുടര്‍ന്ന് അനര്‍ഹരെ കണ്ടെത്താനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം, പ്രായചെന്നവരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് വിവിധ ബന്ധുവീടികളിലാണ് അഭയം തേടിയിരുന്നത്.

Loading...

സര്‍ക്കാര്‍ സഹായധനം ലഭിക്കുക ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണെന്ന അറിയിപ്പ് എത്തിയതോടെയാണ് ക്യാമ്പിലേയ്ക്ക് ആളുകളുടെ ഒഴുക്ക് കൂടിയിരിക്കുന്നത്.